ഗവ യു പി എസ് പൂവച്ചല്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അവതരണം 2018 ഫെബ്രുവരി 12 തിങ്കളാഴ്ച 1.30 Pm

മാന്യ മിത്രമേ ,
നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പൊതുയിടങ്ങളെ അപ്രസക്തമാക്കുന്ന വാര്‍ത്തകളാണ് അനുദിനം ലോകത്തും നമ്മുടെ രാജ്യത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.മനുഷ്യനെമനുഷ്യത്തമുള്ളവനാക്കുന്ന മഹാപ്രക്രിയായ വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍കരണം ഇപ്പോള്‍ തന്നെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കികൊണ്ടിരിക്കുന്നു . ഈ കെടുതികള്‍ക്ക് സമഗ്രവും ശാസ്ത്രീയവും സ്ഥായിയുമായ ബദലുകള്‍ സ്യഷ്ടിക്കുന്നതിനുള്ള കര്‍മപദ്ധതിയാണ് പൊതു വിദ്യാഭ്യാസ
സംരക്ഷണ യജ്ഞം . പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കാതല്‍ .മികവ് എന്നാല്‍ അക്കാദമിക മികവാണ് .ആയതിനാല്‍ കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ അതത് പ്രായഘട്ടത്തിലുള്ള കുഞ്ഞുകൂട്ടുകാര്‍ക്ക്  ലഭിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ അവതരണം ഫെബ്രുവരി 12 ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു . തദവരസരത്തില്‍ താങ്കളുടെ സാന്നിധ്യവും ക്രിയാത്മകമായ നിര്‍ദേശങ്ങളും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സ്നേഹപൂര്‍വം
ഐഡാ ക്രിസ്റ്റബെല്‍
ഹെഡ്മിസ്ട്രസ്

No comments:

Post a Comment