അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അവതരണം 2018 ഫെബ്രുവരി 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 1മണിക്ക്

മാന്യ മിത്രമേ ,
നവ കേരള  മിഷന്റെ ഭാഗമായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതു വിദ്യാലയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ കാലത്തിന് മായ്ക്കുവാന്‍ കഴിയാത്തതാണല്ലോ ?പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതില്‍ സര്‍ക്കാരും പൊതു സമൂഹവും വഹിക്കുന്ന പങ്ക് അവര്‍ണനീയമാണ് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയവും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു . നമ്മുടെ വിദ്യാലയത്തെ അക്കാദമിക മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ അവതരണവും സമര്‍പണവും ഫെബ്രുവരി 12 ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു .ആരാധ്യനായMLA കെ ശബരീനാഥന്‍ ,പത്മശ്രീ ഡോ.ജെ ഹരീന്ദ്രന്‍ നായര്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിതകുമാരി ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാമചന്ദ്രന്‍ ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മണികണ്ഠന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.പ്രസ്തുത സമ്മേളനത്തിലേയ്ക്ക് താങ്കളുടെ സാന്നിധ്യവും ക്രിയാത്മകമായ നിര്‍ദേശങ്ങളും സാദരം ക്ഷണിച്ചുകൊള്ളുന്നു .
സ്നേഹാദരങ്ങളോടെ
ഐഡാ ക്രിസ്റ്റബെല്‍
(ഹെഡ്മിസ്ട്രസ് )
ജെ ബൈജു
(പി റ്റി എ പ്രസിഡന്റ് )
ജി ഒ ഷാജി
(എസ് എം സി ചെയര്‍മാന്‍ )

No comments:

Post a Comment