സാന്ത്വനം

കൂട്ടുകാരന്റെ നൊമ്പരം സ്വന്തം നൊമ്പരമായി മാറുമ്പോഴാണ് ഒരുവന്‍ മനുഷ്യനായി മാറുന്നത് .വിശക്കുന്നവന് ഒരു നേരത്തെ അന്നം നല്‍കുമ്പോള്‍ , ദാഹിക്കുന്നവന് ഒരിറ്റു ജലം നല്‍കുമ്പോള്‍ , വസ്ത്രമില്ലാത്തവന് ഒരു ജോഡി വസ്ത്രം നല്‍കുമ്പോള്‍ നാം ഭൂമിയിലെ മാലാഖമാരായി തീരുകയാണ് .

''മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന

സുസ്നേഹമൂര്‍ത്തിയാം സൂര്യ!

വറ്റാത്ത നിറവാര്‍ന്ന നിന്‍ തപ്തദീപ്തമാം

അക്ഷയപാത്രത്തില്‍നിന്നുറ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞൊഴുകുന്നൊ -

രിത്തിരിച്ചുട്പാല്‍ വെളിച്ചം കുടിച്ചിവിടെ 

ഇച്ചെറിയ വട്ടത്തിലിക്കൊച്ചു ഭൂമിയില്‍

ജീവന്റെ യുന്മത്ത നൃത്തം ''

സൂര്യഗീതം എന്ന കവിതയില്‍ മലയാളത്തിന്റെ പ്രിയ കവി ഒ എന്‍ വി കുറിച്ചിട്ട വരികള്‍ . വെളിച്ചത്തിന്റെ അക്ഷയപാത്രമായ സൂര്യനായി മാറുവാന്‍കഴിഞ്ഞില്ലായെങ്കിലും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമായി മാറുവാന്‍ നമുക്ക് കഴിയും . അതിനുള്ള എളിയ ശ്രമമാണ് സാന്ത്വനം പരിപാടി . മിഠായി വാങ്ങുന്നതിനും എെസ്ക്രീം നുണയുന്നതിനുമായി മാതാപിതാക്കള്‍ നല്‍കുന്ന കൊച്ചു തുട്ടുകള്‍ സഹപാഠിയുടെ ഇരുളടഞ്ഞ ജീവിതത്തില്‍ നുറുങ്ങുവെട്ടമായി മാറുന്ന പ്രവര്‍ത്തനം .സാന്ത്വനത്തിന്റെ ഉദ്ഘാടനം സ്കൂള്‍ അസംബ്ലിയില്‍ എെഡ ക്രിസ്റ്റബല്‍ റ്റീച്ചര്‍ നിര്‍വഹിച്ചു. സാന്ത്വനത്തിന്റെ ഭാഗമായി 5 കുട്ടികള്‍ക്ക് നോട്ട്ബുക്ക് വിതരണം ചെയ്തു .

 



No comments:

Post a Comment