അമ്മ വായന

കുഞ്ഞുങ്ങള്‍ ഭൂമിയിലെ മാലാഖമാര്‍ . അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് അമ്മമാരുടെ ഉത്തരവാദിത്വമാണ് . കുഞ്ഞുങ്ങളെ സുരക്ഷിതരായി വീട്ടിലെത്തിക്കുന്നതിനായി 2.30
മണി മുതല്‍ സ്കൂളിലെത്തുന്ന അമ്മമാര്‍ . സ്കൂളിലെത്തിയാല്‍ അസ്വസ്ഥരായി പലയിടങ്ങളിലായി ഇരിക്കുന്നവര്‍..........

ക്ലാസിന് മുന്നില്‍ നില്‍ക്കുന്നവര്‍............... കുഞ്ഞുങ്ങളുടെ ഒാരോ ചലനവും വീക്ഷിക്കുന്നവര്‍..........
ഇവരുടെയൊക്കെ ഒരു മണിക്കൂര്‍ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ചിന്തയില്‍ നിന്നും ഉരുതിരിഞ്ഞ ആശയമാണ് അമ്മ വായന . പ്രത്യേകമായി സജ്ജമാക്കിയ ഒരു മൂല .......... വായനയ്ക്കായി നിരവധി പുസ്തകങ്ങള്‍......... പത്രങ്ങള്‍............ആനുകാലിക പ്രസിദ്ധീകരണങ്ങള്‍............... ഇരുന്ന് വായിക്കാന്‍ ബഞ്ചുകള്‍ ......... അമ്മമാര്‍ക്ക് ഇഷ്ടമുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാം . വായിച്ചു തീരാത്ത പുസ്തകങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി വീട്ടില്‍ കൊണ്ടുപോയി വായിക്കാം . സമയത്തിന്റെ ഫലപ്രദമായ വിനിയോഗം ....... വായനയുടെ സുന്ദര നിമിഷങ്ങള്‍.............വിജ്ഞാന സ്വാംശീകരണത്തിന്റെ  അനന്ത സാദ്ധ്യതകള്‍.......... അതാണ് അമ്മ വായന
 






 

 

 
 
 











No comments:

Post a Comment