പൂവച്ചല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോസൗഹൃദ ക്ലബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ രാമചന്ദ്രന്‍ നിര്‍വഹിച്ചപ്പോള്‍








മലയാളത്തിളക്കം





മലയാളം സാഹിത്യ ക്വിസ്

1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത്?
2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?
3. എം.ടി വാസുദേവന് നായരും എന്.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല് ഏതാണ്?
4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്.വി എഴുതിയ ദീര്ഘ കാവ്യം ?
5. " വെളിച്ചം ദുഖമാണുണ്ണീതമസ്
സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്?
6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?
7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ്?
8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?
9. എം.ടി. വാസുദേവന് നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?
10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?
11. "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?
12. "കോവിലന്" എന്ന തൂലികാ നാമത്തില് അറിയപ്പെടുന്ന എഴുത്തുകാരന് ആര് ?
13. "കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?
14. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?
15. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?
16. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന് ആരാണ് ?
17. ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?
18. "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?
19. നടന് ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?
20. സി. വി രാമന് പിള്ള രചിച്ച സാമൂഹിക നോവല് ഏതാണ് ?
21. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ?
22. "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?
23. "അമ്മ" എന്ന റഷ്യന് നോവല് എഴുതിയത് ആരാണ് ?
24. "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ?
25. "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?
26. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്നറിയപ്പെടുന്നത് ആരാണ് ?
27. "ആനവാരി രാമന് നായര്" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന് ആരാണ് ?


Answers
1. ജീവിതപാത
2. എസ്. കെ പൊറ്റക്കാട്
3. അറബിപ്പൊന്ന്
4. ഉജ്ജയിനി
5. അക്കിത്തം അച്യുതൻ നമ്പൂതിരി
6. നാഷണൽ ബുക്ക്സ്റ്റാൾ
7. വൈലോപ്പിളളി
8. മിതവാദി
9. 1958
10. നഷ്ടബോധങ്ങളില്ലാതെ
11. ശ്രീരാമൻ
12. അയ്യപ്പൻ
13. കടമ്മനിട്ട
14. കെ.ടി. മുഹമ്മദ്
15. ഗുജറാത്തി
16. അടൂർ ഗോപാലകൃഷ്ണൻ
17. മഹാഭാരതം
18. ദന്തി
19. കൊടിയേറ്റം
20. പ്രേമാമൃതം
21. ഇന്ദുലേഖ
22. ചെറുതുരുത്തി
23. മാക്സിം ഗോർക്കി
24. ഓടക്കുഴൽ
25. സുഗതകുമാരി
26. വൈലോപ്പിളളി
27. വൈക്കം മുഹമ്മദ് ബഷീർ.     

5A യിലെ കൂട്ടുകാര്‍ പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍..






നമ്മുടെ നദികള്‍

കേരളത്തില്‍ 44 നദികളാണുള്ളത്. ഇവയുടെയെല്ലാം ഉത്ഭവം സഹ്യപര്‍വത നിരകളില്‍ നിന്നാണ്. ഇതില്‍ 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചെന്നുചേരുന്നു. മറ്റ് മൂന്ന് നദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നി കിഴക്കോട്ടൊഴുകി കാവേരി നദിയില്‍ ചെന്നു പതിക്കുന്നു.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാറാണ്. 244 കിലോമീറ്റര്‍! ചൂര്‍ണി എന്നും ഈ നദിക്ക് പേരുണ്ട്.  ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളതും പെരിയാറിലാണ്. 10 എണ്ണം. പ്രധാനപ്പെട്ട ജലവൈദ്യുതി പദ്ധതികളും ഈ നദിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.നീളത്തില്‍ രണ്ടാംസ്ഥാനം ഭാരതപ്പുഴക്കാണ്. 209 കിലോമീറ്റര്‍. നിള, പേരാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. മൂന്നാം സ്ഥാനം176 കിലോമീറ്ററുള്ള പമ്പക്കാണ്

1. പെരിയാര്‍ -244 കി.മീ
2. ഭാരതപ്പുഴ -209
3. പമ്പ -176
4. ചാലിയാര്‍ -169
5. ചാലക്കുടി പുഴ -130
6. കടലുണ്ടി പുഴ  -130
7. അച്ചന്‍കോവിലാറ് -128
8. മൂവാറ്റുപുഴയാറ് -121
9. കല്ലടയാറ് -121
10. വളപട്ടണം പുഴ -110
11. ചന്ദ്രഗിരിപ്പുഴ -105

50 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയില്‍ നീളമുള്ള നദികള്‍ 15 എണ്ണമാണ്. അവ യഥാക്രമം ചുവടെ:

12. മണിമലയാറ് -90 കി.മീ.
13. വാമനപുരം ആറ് -88
14. കബനി -86 (കബനി നദിയുടെ 12 കി.മീ. ഭാഗം മാത്രമേ കേരളത്തിലൂടെ ഒഴുകുന്നുള്ളൂ. ഭൂരിഭാഗവും കര്‍ണാടകത്തിലാണ്.)
15. കുപ്പം പുഴ -82
16. മീനച്ചിലാറ് -78
17. കുറ്റ്യാടിപ്പുഴ -74
18. കരമനയാറ് -68
19. ഷിറിയപ്പുഴ -67
20. കാരിങ്കോട്ടുപുഴ -64
21. നെയ്യാര്‍ -56
22. ഇത്തിക്കരയാറ് -56
23. മയ്യഴിപ്പുഴ -54
24. കേച്ചേരിപ്പുഴ -51
25. പെരുവെമ്പപ്പുഴ -51
26. ഉപ്പളപ്പുഴ -50

15 മുതല്‍ 50 വരെ കിലോമീറ്റര്‍  നീളമുള്ള നദികള്‍

27. അഞ്ചരക്കണ്ടിപുഴ -48
28. തിരൂര്‍പ്പുഴ -48
29. കരുവന്നൂര്‍ പുഴ -48
30. നീലേശ്വര പുഴ -46
31. പള്ളിക്കലാറ് -40
32. കോരപ്പുഴ -40
33. ഭവാനി -37
34. മൊഗ്രാല്‍ പുഴ -34
35. കവ്വായിപ്പുഴ -31
36. പുഴക്കല്‍ പുഴ -29
37. പാമ്പാര്‍ -29
38. തലശ്ശേരി പുഴ -28
39. മാമം ആറ് -27
40. ചിത്താരിപ്പുഴ -25
41. കല്ലായിപ്പുഴ -25
42. രാമപുരം പുഴ -19
43. അയിരൂര്‍ ആറ് -17
44. മഞ്ചേശ്വരം പുഴ -16.       

ശാസ്തോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഐ റ്റി മലയാളം ടൈപ്പിംഗില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ .........


ഇന്ന് ഭരണഘടനാദിനം


ഗാന്ധിജയന്തി സെമിനാര്‍



സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോടോകോള്‍ സന്ദേശ യാത്ര


കരനെല്‍കൃഷി



കേരളപ്പിറവി











അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി ഉദ്ഘാടനം








ശ്രദ്ധ LP ഇംഗ്ലീഷ്





ശ്രദ്ധ മലയാളം




സി വി രാമന്‍ ജന്മദിനത്തില്‍ മലയിന്‍കീഴ് എച്ച് എസ് എസിലെ അധ്യാപകനായ ശ്രീ.വേണു തോട്ടുംകര കുഞ്ഞുങ്ങളുമായി സംവദിക്കുന്നു .