വായനവാര സമാപനസമ്മേളനം

 വായനവാര സമാപന സമ്മേളനം ജൂണ്‍ 25 വെള്ളിയാഴ്ച രാത്രി 7മണിക്ക് ഗൂഗിള്‍ മീറ്റില്‍ സംഘടിപ്പിച്ചു . വായനവാര കണ്‍വീനര്‍ ജയശ്രീ റ്റീച്ചറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ത്ഥിയും കവിയുമായ ശ്രീ. സെയ്ദ് സബര്‍മതി നിര്‍വഹിച്ചു. ആറ് ഡി വിദ്യാര്‍ത്ഥി അനാമിക ഡി എന്‍ സ്വാഗതവും ഏഴ് സി വിദ്യാര്‍ത്ഥി സോനു ജെ എസ് നന്ദിയും അറിയിച്ചു. ജില്ലാപഞ്ചായത്തംഗം ശ്രീമതി രാധിക റ്റീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി ഉഷാവിന്‍സെന്റ് , ഹെഡ്മിസ്ട്രസ് ഗീത റ്റീച്ചര്‍ , പി ടി എ പ്രസിഡന്റ് ജി ഒ ഷാജി , പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. സതീഷ് മാമ്പള്ളി എന്നിവര്‍ സംസാരിച്ചു. അഞ്ച് ഡി വിദ്യാര്‍ത്ഥി അബിഗ എസ് രാജേഷ് , അഞ്ച് സി വിദ്യാര്‍ത്ഥി അല്‍മ നസ്രത്ത് , ആറ് സി വിദ്യാര്‍ത്ഥി രഹ്ന നസ്രത്ത് എന്നിവര്‍ കവിത അവതരിപ്പിച്ചു .ഏഴ് ഡി വിദ്യാര്‍ത്ഥി ആസിയ ബി ഈശ്വരപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.




No comments:

Post a Comment