ലോക പരിസ്ഥിതി ദിനം

 പ്രിയ കൂട്ടുകാരെ ,
ഇന്ന് ജൂണ്‍ ജൂണ്‍ 5 . ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്‍മാരാക്കുന്നതിനായി വേര്‍തിരിക്കപ്പെട്ട ദിനം .''ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനം'' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം . നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് ജൈവ വൈവിധ്യ ഉദ്യാനത്തില്‍ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. റ്റി സനല്‍കുമാര്‍ നിര്‍വഹിക്കുന്നതാണ് . ഇതേ സമയം കുഞ്ഞുങ്ങളെല്ലാപേരും വീട്ടുവളപ്പില്‍ ഒരു വൃക്ഷത്തൈ നടണം . വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോ / വീഡിയോ പരിസ്ഥിതി ദിന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം . അതോടൊപ്പം ഇന്നു വൈകുന്നേരം ഗൂഗിള്‍ മീറ്റില്‍ ക്രമീകരിച്ചിരിക്കുന്ന പരിസ്ഥിതി ദിന ക്ലാസിലും കൂട്ടുകാരെല്ലാപേരും പങ്കെടുക്കണം . ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലും പുനരുജ്ജീവനത്തിലും നമുക്കും പങ്കാളികളാകാം . പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും  മത്സരങ്ങളുമടങ്ങിയ വിശദമായ നോട്ടീസ് ക്ലാസ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് .
ഏവര്‍ക്കും പരിസ്ഥിതി ദിനാശംസകള്‍






No comments:

Post a Comment