ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനം ജൂണ്‍ 26 ശനിയാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു . വൈകുന്നേരം ഏഴു മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ക്കള്‍ക്കുമായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഒ ശ്രീകുമാരി നിര്‍വഹിച്ചു. പേയാട് നൈര്‍മല്യ ഡി അഡിക്ഷന്‍ & കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ റ്റിറ്റു തോമസ് ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി .ജൂണ്‍ 27 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് , പോസ്റ്റര്‍ രചന , ഡിജിറ്റല്‍ ആല്‍ബം , ഡോക്കുമെന്ററി എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫാമിലി സ്കിറ്റ് , ഫോണ്‍ ഇന്‍ പ്രോഗ്രാം എന്നിവ തുടര്‍പ്രവര്‍ത്തനമായും നല്‍കി.
വായനവാര സമാപനസമ്മേളനം
വായനവാര സമാപന സമ്മേളനം ജൂണ്‍ 25 വെള്ളിയാഴ്ച രാത്രി 7മണിക്ക് ഗൂഗിള്‍ മീറ്റില്‍ സംഘടിപ്പിച്ചു . വായനവാര കണ്‍വീനര്‍ ജയശ്രീ റ്റീച്ചറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പൂര്‍വ വിദ്യാര്‍ത്ഥിയും കവിയുമായ ശ്രീ. സെയ്ദ് സബര്‍മതി നിര്‍വഹിച്ചു. ആറ് ഡി വിദ്യാര്‍ത്ഥി അനാമിക ഡി എന്‍ സ്വാഗതവും ഏഴ് സി വിദ്യാര്‍ത്ഥി സോനു ജെ എസ് നന്ദിയും അറിയിച്ചു. ജില്ലാപഞ്ചായത്തംഗം ശ്രീമതി രാധിക റ്റീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി ഉഷാവിന്‍സെന്റ് , ഹെഡ്മിസ്ട്രസ് ഗീത റ്റീച്ചര്‍ , പി ടി എ പ്രസിഡന്റ് ജി ഒ ഷാജി , പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. സതീഷ് മാമ്പള്ളി എന്നിവര്‍ സംസാരിച്ചു. അഞ്ച് ഡി വിദ്യാര്‍ത്ഥി അബിഗ എസ് രാജേഷ് , അഞ്ച് സി വിദ്യാര്‍ത്ഥി അല്‍മ നസ്രത്ത് , ആറ് സി വിദ്യാര്‍ത്ഥി രഹ്ന നസ്രത്ത് എന്നിവര്‍ കവിത അവതരിപ്പിച്ചു .ഏഴ് ഡി വിദ്യാര്‍ത്ഥി ആസിയ ബി ഈശ്വരപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.
അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21
ജൂണ്‍ 21വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അന്താരാഷ്ട്ര യോഗാദിനം വാട്സാപ്പിലൂടെ ആഘോഷിച്ചു.പി ടി എ പ്രസിഡന്റ് ജി ഒ ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അരുണ്‍കുമാര്‍ സാര്‍ സ്വാഗതവും അസീഫ് സാര്‍ നന്ദിയും അറിയിച്ചു. യോഗദിനാചരണത്തിന്റെ ഉദ്ഘാടനം യോഗാചാര്യ ശ്രീമതി കുമാരി സിന്ധു നിര്‍വഹിച്ചു. എസ് എം സി ചെയര്‍മാന്‍ ശ്രീ .നാസറുദീന്‍ , ഹെഡ്മിസ്ട്രസ് ഗീത റ്റിച്ചര്‍ , എസ് ആര്‍ ജി കണ്‍വീനര്‍ സ്റ്റുവര്‍ട്ട് ഹാരീസ് സാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി യോഗ ഡെമൊന്‍സ്ട്രേഷന്‍ സംഘടിപ്പിച്ചു. അരുണ്‍കുമാര്‍ സാര്‍ , ജോലിന്റോ സാര്‍ , അസീഫ് സാര്‍ എന്നിവര്‍ കണ്‍വാനര്‍മാരായി പ്രവര്‍ത്തിച്ചു .
വായനവാരം
വായനവാരം ജൂണ്‍ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് പി ടി എ വൈസ് പ്രസിഡന്റ് സതീഷ് മാമ്പള്ളിയുടെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റില്‍ സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് ഗീത റ്റീച്ചര്‍ സ്വാഗതവും ജയശ്രീ റ്റീച്ചര്‍ നന്ദിയും അറിയിച്ചു. വായന വാരത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ബാലചന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ശ്രീ. റ്റി സനല്‍കുമാര്‍ , ജില്ലാ പഞ്ചായത്തംഗം ശ്രീമതി രാധിക റ്റീച്ചര്‍ , ഗ്രാമപഞ്ചായത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി സൗമ്യജോസ് ,വാര്‍ഡ് മെംബര്‍ ശ്രീമതി ഷമീമ , സീനിയര്‍ അസിസ്റ്റന്റ് ജി ലതകുമാരി റ്റീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു . ജയശ്രീ റ്റീച്ചര്‍ , മുഹമ്മദ് ഇസ്മായില്‍ സാര്‍ , പുഷ്പറാണി റ്റീച്ചര്‍ , അജിതകുമാരി റ്റീച്ചര്‍ എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചു.
ലോക പരിസ്ഥിതി ദിനം
പ്രിയ കൂട്ടുകാരെ ,
ഇന്ന് ജൂണ്‍ ജൂണ്‍ 5 . ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്‍മാരാക്കുന്നതിനായി വേര്‍തിരിക്കപ്പെട്ട ദിനം .''ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനം'' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം . നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് ജൈവ വൈവിധ്യ ഉദ്യാനത്തില്‍ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി സനല്‍കുമാര്‍ നിര്‍വഹിക്കുന്നതാണ് . ഇതേ സമയം കുഞ്ഞുങ്ങളെല്ലാപേരും വീട്ടുവളപ്പില്‍ ഒരു വൃക്ഷത്തൈ നടണം . വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോ / വീഡിയോ പരിസ്ഥിതി ദിന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം . അതോടൊപ്പം ഇന്നു വൈകുന്നേരം ഗൂഗിള്‍ മീറ്റില്‍ ക്രമീകരിച്ചിരിക്കുന്ന പരിസ്ഥിതി ദിന ക്ലാസിലും കൂട്ടുകാരെല്ലാപേരും പങ്കെടുക്കണം . ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലും പുനരുജ്ജീവനത്തിലും നമുക്കും പങ്കാളികളാകാം . പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും മത്സരങ്ങളുമടങ്ങിയ വിശദമായ നോട്ടീസ് ക്ലാസ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതാണ് .
ഏവര്‍ക്കും പരിസ്ഥിതി ദിനാശംസകള്‍
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം ജൂണ്‍ 5 ന് സ്കൂള്‍ വളപ്പില്‍ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പൂവച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . റ്റി സനല്‍കുമാര്‍ നിര്‍വഹിച്ചു . വാര്‍ഡ് മെംബര്‍ ശ്രീമതി ഷമീമ , പി ടി എ പ്രസിഡന്റ് ജി ഒ ഷാജി , എസ് എം സി ചെയര്‍മാന്‍ നാസറുദീന്‍ , ഹെഡ്മിസ്ട്രസ് ഗീത റ്റീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗൂഗിള്‍മീറ്റീലുടെ പരിസ്ഥിതി സംരക്ഷണ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസവിദഗ്ദനും കേരളശാസ്ത്ര സാഹിത്യ പരീഷത് പ്രവര്‍ത്തകനുമായ ശ്രീ .ജെ ബൈജു ക്ലാസിന് നേതൃത്വം നല്‍കി . വിദ്യാര്‍ത്ഥികള്‍ക്കായി ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങളും പരിിസ്ഥിതി സംരക്ഷമ പരിപാടികളും സംഘടിപ്പിച്ചു. സുരേഷ് ബാബു സാര്‍ , ബഷീര്‍ സാര്‍ , ശ്രീദേവി റ്റീച്ചര്‍ , ബീന വി എസ് റ്റീച്ചര്‍ , അശ്വതി റ്റീച്ചര്‍ എന്നിവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ചു.
പ്രവേശനോത്സവം 21
പൂവച്ചല്‍ ഗവ യു പി സ്കൂളിലെ പ്രവേശനോത്സവം ജൂണ്‍ 1ചൊവ്വാഴ്ച രാവിലെ 10 ഗൂഗിള്‍ മീറ്റ് വാട്സാപ്പ് എന്നിവയിലൂടെ സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് ജി ഒ ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് എസ് ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അരുണ്‍കുമാര്‍ നന്ദിയും അറിയിച്ചു.പ്രവേശനോത്സവ ഉദ്ഘാടനം ലോകപ്രശസ്ത മോട്ടിവേറ്ററും മജീഷ്യനുമായ ശ്രീ . ഗോപിനാഥ് മുതുകാട് നിര്‍വഹിച്ചു.ആറ്റിങ്ങല്‍ എം പി ശ്രീ. അടൂര്‍ പ്രകാശ് മുഖ്യപ്രഭാഷണവും അരുവീക്കര എം എല്‍ എ അഡ്വ. ജി സ്റ്റീഫന്‍ സന്ദേശവും നല്‍കി . ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്കുമാര്‍ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .റ്റി സനല്‍ കുമാര്‍ , ജില്ലാപഞ്ചായത്തംഗം ശ്രീമതി രാധിക റ്റീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി ഉഷാവിന്‍സെന്റ് , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി സൗമ്യ ജോസ് , വാര്‍ഡ് മെംബര്‍ ശ്രീമതി ഷമീമ , എസ് എം സി ചെയര്‍മാന്‍ ശ്രീ . നാസറുദീന്‍ , എം പി ടി എ ചെയര്‍പേഴ്സന്‍ പി പി പ്രവീണ , സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ലതകുമാരി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ക്ലാസ് തല പ്രവേശനോത്സവം അധ്യാപകരുടെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റിലും ഭവനതല പ്രവേശനോത്സവം രക്ഷാകര്‍ത്താക്കളുടെ നേതൃത്വത്തില്‍ വീട്ടിലും സംഘടിപ്പിച്ചു.
-
എല്‍പി, യുപി വിഭാഗക്കാര്‍ക്കായി മലപ്പുറം ജില്ലയിലെ വിളയില്‍ വിദ്യാപോഷിണി എയുപി സ്കൂളിലെ സയന്‍സ് ക്ലബ്ബ്, അധ്യാപകനായ ശ്രീ ശശികുമാറിന്റെ നേതൃത...