എല്‍പി, യുപി വിഭാഗക്കാര്‍ക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ Sastra Sahayi എന്ന്മൊബൈൽ ആപ്പ്

എല്‍പി, യുപി വിഭാഗക്കാര്‍ക്കായി മലപ്പുറം ജില്ലയിലെ വിളയില്‍ വിദ്യാപോഷിണി എയുപി സ്കൂളിലെ സയന്‍സ് ക്ലബ്ബ്, അധ്യാപകനായ ശ്രീ ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ശാസ്ത്രസഹായി' എന്ന ബ്ലോഗിനെക്കുിറിച്ച് മുന്‍പൊരിക്കല്‍ എഴുതിയിരുന്നല്ലോ..? അവര്‍ തന്നെ തയാറാക്കുന്ന ഒരു മൊബൈല്‍ ആപ്പാണ് ഇന്നത്തെ പോസ്റ്റിന് അടിസ്ഥാനം. കുട്ടികളിൽ സ്വാഭാവികവും നിരന്തരവുമായി നടക്കേണ്ട 'പഠനം' എന്ന പ്രക്രിയ കാര്യക്ഷമമാവണമെങ്കിൽ ആശയം ഉറപ്പിക്കുന്നതിനാവശ്യമായ വിവിധ വിഭവങ്ങൾ കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം സാധ്യതകൾക്ക് വഴിയൊരുക്കുക എന്നതാണ് ശാസ്ത്ര സഹായി മൊബൈൽ ആപ്പിന്റെ ലക്ഷ്യം.വിവര സാങ്കേതികവിദ്യയുടെ വളർച്ച 3G യും പിന്നിട്ട് 4G യിൽ എത്തിയിരിക്കുന്ന ഈ കാലത്ത് സ്വന്തം കയ്യിലെ മൊബൈൽ ഫോൺ തന്നെ അധ്യാപകനും കുട്ടിക്കും രക്ഷിതാവിനും പഠന സഹായിയായി മാറേണ്ടതുണ്ട്.കണ്ടും കേട്ടും ചെയ്തു നോക്കിയും നമ്മുടെ കുട്ടികൾ അറിവു നേടട്ടേയെന്ന് നമുക്കാഗ്രഹിക്കാം.ബ്ലോഗിനെ സ്വീകരിച്ച പോലെ ശാസ്ത്ര സഹായി മൊബൈൽ ആപ്പിനെയും നിങ്ങൾ സ്വീകരിക്കുമെന്ന് കരുതട്ടെ... ഗൂഗിൾ പ്ലേ സ്റ്റോറിൽ Sastra Sahayi എന്ന് ടൈപ്പ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.പരമാവധി സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും ഷെയർ ചെയ്യുന്നത് നന്നായിരിക്കും. ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഈ മൊബൈല്‍ ആപ്പ്,വന്‍ വിജയമായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.

No comments:

Post a Comment