വിടരുന്ന മുകുളങ്ങള്‍

2016-17വര്‍ഷം നടപ്പിലാക്കിയ മികവാര്‍ന്ന പ്രവര്‍ത്തനമായിരുന്നു പ്രതിഭാപോഷണം . "പ്രതിഭാപോഷണം പരിപാടിയില്‍  ക്ലാസിലെ കുട്ടികളെക്കൂടെ ഉള്‍പ്പെടുത്തണം.”
 സീനിയര്‍ അസിസ്റ്റന്റ് തങ്കമണി റ്റിച്ചറിന്റെ ക്രിയാത്മകമായ നിര്‍ദ്ദേശം .
"പ്രതിഭാപോഷണം പരിപാടിയില്‍ പങ്കെടുത്ത കുട്ടികളില്‍ ധാരാളം മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നു . എല്‍ പി ക്ലാസിലെ കുട്ടികളേയും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തണം .” PTA ,SMC ല്‍ ഉള്‍പ്പെട്ട രക്ഷാകര്‍ത്താക്കള്‍ ഉയര്‍ത്തിയ നിര്‍ദ്ദേശം .
എല്‍ പി , യു പി ക്ലാസിലെ കുഞ്ഞുങ്ങളെ ഒരുമിച്ച് ഈ പരിപാടിയുടെ ഭാഗമാക്കുവാന്‍ കഴിയുമോ ?
ചര്‍ച്ചകള്‍ വിവിധ കോണുകളിലും വിവിധ തലങ്ങളിലും നടന്നു .
എല്‍ പി ക്ലാസിലെ കുഞ്ഞുങ്ങള്‍ക്കായി മറ്റൊരു പരിപാടി എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു . 
ഇവിടെയാണ് വിടരുന്ന മുകുളങ്ങള്‍ എന്ന ആശയത്തിന്റെ ആരംഭം . ഈ പ്രോഗ്രാമിലേയ്ക്കാവശ്യമായ മികച്ച കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിനാവശ്യമായ മൂല്യനിര്‍ണയം ജൂണ്‍ 22ാം തിയതി നടന്നു . ഷീജ റ്റീച്ചര്‍ ഈ പ്രോഗ്രാമിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു

No comments:

Post a Comment