"ജന്മദിനത്തില്‍
മിഠായി നല്‍കിയാല്‍ കൂട്ടുകാര്‍ മധുരം
നുണയും. ചില നിമിഷങ്ങള്‍
കഴിയുമ്പോള്‍ അവര്‍ അത് മറക്കുകയും ചെയ്യുന്നു . എന്നാല്‍ ജന്മദിനത്തില്‍ ലൈബ്രറിക്ക് ഒരു പുസ്തകം നല്‍കിയാലോ?
അത് വായിക്കുന്ന ഒാരോരുത്തരുടേയും മനസില്‍ എന്നും അതിന്റെ ഒാര്‍മകള്‍
നിലനില്‍ക്കും . "
ഇത്തരം
ചിന്തകള്‍ സ്കൂള്‍ അസംബ്ലിയില്‍ പങ്കുവച്ചപ്പോള്‍ കുഞ്ഞുമക്കള്‍ വളരെ
ആവേശത്തോടെയാണ് അവ ഉള്‍ക്കൊണ്ടത് . അടുത്ത ദിവസം മുതല്‍
മിഠായി വിതരണം ചെയ്യുന്ന ശീലം അവര്‍ മാറ്റി. മിഠായിക്കു പകരം പുസ്തകവുമായി അവര്‍ ഒാഫീസില്‍ എത്താന്‍ തുടങ്ങി .കുഞ്ഞുമക്കള്‍
കൊണ്ടുവന്ന പുസ്തകം സ്കൂള്‍അസംബ്ലിയില്‍ വച്ച് ഹെഡ്മിസ്ട്രസ് എെഡ
റ്റീച്ചര്‍ ഏറ്റുവാങ്ങിക്കൊണ്ട് ഹാപ്പി ബര്‍ത്ത്ഡേ പരിപാടി ജൂണ്‍ 22ാം തിയതി
ഉദ്ഘാടനം ചെയ്തു .
ജന്മദിനം ആഘോഷിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും മറ്റു കുഞ്ഞുങ്ങള്‍
ആശംസാ ഗാനം ആലപിക്കുകയും ചെയ്യുന്നത് തികച്ചും വേറിട്ട ഒരു അനുഭവമാണ്. കുഞ്ഞങ്ങള്‍ സംഭാവന
ചെയ്യുന്ന പുസ്തകങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പടുത്തി വായനയ്കായി നല്‍കുന്നു
.
No comments:
Post a Comment