സപ്തതിയാഘോഷ അക്കാദമിക പരിപാടികള്‍

സ്കൂള്‍ ബ്ലോഗ്

"നമ്മുടെ  സ്കൂളില്‍ മികവാര്‍ന്ന  ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു . പുറത്താരും ഇതൊന്നും അറിയുന്നില്ലല്ലോ "
"നമ്മുടെ സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ മാത്രം പത്രത്തില്‍ അച്ചടിച്ചു വരുന്നില്ലല്ലോ "

സ്കൂളിനെ സ്നേഹിക്കുന്ന രക്ഷാകര്‍ത്താക്കളും അധ്യാപകരും പി റ്റി എ യി ലും എസ് എം സി യിലും ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ . ഇവരുടെ ചോദ്യങ്ങള്‍ പ്രസക്തമാണ് . സ്കൂളിന്റെ മികവുകള്‍ സമൂഹം അറിയണം . ചര്‍ച്ച ചെയ്യണംചര്‍ച്ച ചെയ്താലേ സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയുള്ളൂ . അതിനൊരു ഇടം ആവശ്യമാണ് . സ്കൂള്‍ ബ്ലോഗ് എന്ന ആശയത്തിന്റെ തുടക്കം ഇവിടെയാണ് . സ്കളിന്റെ ചിരകാല സ്വപ്നം  ഈ അധ്യയനവര്‍ഷത്തിന്റെ  ആദ്യ ദിനം തന്നെ സാക്ഷാത്കരിക്കപ്പെട്ടു.സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി 2017ജൂണ്‍ 1ാം തിയതി വെള്ളനാട് ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിതകുമാരി ബ്ലോഗിന്റെ ഉദ്ഘാടനം  നിര്‍വഹിച്ചു . പി റ്റി എ പ്രസിഡന്റ്  ബൈജു സാര്‍ ബ്ലോഗിന്റെ നിര്‍മാണത്തില്‍ മുഖ്യ പങ്കു വഹിച്ചു .സ്കൂളിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളോടൊപ്പം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ നിരവധി റിസോഴ്സുകളും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

No comments:

Post a Comment