"ഇനി
വരുന്നൊരു തലമുറയ്ക് ഇവിടെ വാസം സാദ്ധ്യമോ "
കവിയുടെ
ചോദ്യം പ്രസക്തമാണ് .
"ഈ
ഭൂമിയുടെ സംരക്ഷണച്ചുമതല കുഞ്ഞുമക്കളെ ഏല്പിച്ചാലോ ?”
"അവര്‍ക്കതിന്
കഴിയുമോ ?”
"കഴിയും
എന്റെ മരം പദ്ധതിയിലൂടെ അവര്‍ അത്
തെളിയിച്ചതാണ്.”
ഇത്തരം
ചിന്തകളാണ് തണല്‍ എന്ന പരിപാടിയുടെ ആരംഭം. ലോക പരിസ്ഥിതി
ദിനത്തിന്റെ ഭാഗമായി 70ഫലവൃക്ഷത്തൈകള്‍
റോഡിന്റെ ഇരുവശങ്ങളിലുമായി വച്ചു പിടിപ്പിച്ചു . പ്രസ്തുത പരിപാടിയുടെ
ഉദ്ഘാടനം പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു
. റോഡരികില്‍
നട്ട വൃക്ഷത്തൈകള്‍ക്ക് ചുറ്റിലും സംരക്ഷണ വേലി സ്ഥാപിക്കുകയും അവയുടെ
സംരക്ഷണം പി റ്റി എ,
എസ് എം സി എന്നിവരുടെ നേതൃത്വത്തില്‍ നടത്തുകയും ചെയ്യുന്നു . ശാസ്ത്രഭവന്‍
തിരുവനന്തപുരം , മുത്തൂറ്റ്
ഫിന്‍കോര്‍പ്സ് പൂവച്ചല്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രസ്തുത പരിപാടി
നടപ്പിലാക്കിയത് .
No comments:
Post a Comment