എല്‍ പി എസ്സ് മാത്ത്സ് ക്വിസ് വിജയികള്‍


ശാസ്തോത്സവത്തിന്റെ ഭാഗമായ ഗണിത ക്വിസില്‍ വിജയികളായവര്‍ . ഒന്നാം സ്ഥാനം - ലിഞ്ചു രണ്ടാം സ്ഥാനം -ആമിന മൂന്നാം സ്ഥാനം - അമല്‍ദേവ് നാലാം സ്ഥാനം - ലിന


ശാസ്തോത്സവത്തിന്റെ ഭാഗമായ സോഷ്യല്‍ സയന്‍സ് ക്വിസില്‍ വിജയികളായവര്‍ . ഒന്നാം സ്ഥാനം - ഇഹ്സാന നസ്റിന്‍ രണ്ടാം സ്ഥാനം - അക്ഷയ അജി മൂന്നാം സ്ഥാനം - ആനി ജെ തുളസി , ലിഞ്ചു ,ആമിന നാലാം സ്ഥാനം - അഭിരാം


ശാസ്തോത്സവത്തിന്റെ ഭാഗമായ സോഷ്യല്‍ സയന്‍സ് പ്രസംഗ മത്സരത്തില്‍ വിജയികളായവര്‍ . ഒന്നാം സ്ഥാനം - ഇഹ്സാന നസ്റിന്‍ രണ്ടാം സ്ഥാനം - അഭിരാം മൂന്നാം സ്ഥാനം - ലിഞ്ചു


ശാസ്തോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര ക്വിസില്‍ വിജയികളായവര്‍ ഒന്നാം സ്ഥാനം -ആനി ജെ തുളസി രണ്ടാം സ്ഥാനം - ലിഞ്ചു മൂന്നാം സ്ഥാനം - ഇഹ്സാന നസ്റിന്‍ നാലാം സ്ഥാനം - ഫാത്തിമാ ഫര്‍ഹാന അഞ്ചാം സ്ഥാനം - പ്രണന്യ


പി റ്റി എ വൈസ് പ്രസിഡന്റ് ശ്രീ. സതീഷ് മാമ്പള്ളി മലയാളത്തിളക്കം ക്ലാസില്‍


ശാസ്ത്രോത്സവത്തിലേയ്ക്ക് ഏവര്‍ക്കൂം ഹൃദ്യമായ സ്വാഗതം

പ്രിയ രക്ഷാകര്‍ത്താക്കളെ ,
നവംബര്‍ 30വെള്ളിയാഴ്ച നമ്മുടെ സ്കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്രോത്സവത്തിലേയ്ക്ക് ഏവര്‍ക്കൂം ഹൃദ്യമായ സ്വാഗതം . ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ,പ്രവൃത്തി പരിചയ മത്സരങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കുന്നു .ഉച്ചയ്ക്ക് ഒരു മണിമുതല്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പ്രദര്‍ശനം കാണുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . നമ്മുടെ കുഞ്ഞുമക്കളുടെ വിഭിന്നമായ കഴിവുകള്‍ നേരില്‍ കാണുന്നതിനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സ്നഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു .

ഭിന്നശേഷിക്കാരായ കൂട്ടുകാരുടെ പോസ്റ്റര്‍ രചനാ മത്സരം





മലയാളം ടൈപ്പിംഗില്‍ വിജയികളായവര്‍


ഡിജിറ്റല്‍ പെയിന്റിംഗില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍


Digital Painting Competition as a part of Sasthrotsavam




ശാസ്ത്രോല്‍സവം


ചീര വിളവെടുപ്പ്




കൂൾ' ഓൺലൈൻ പരിശീലന സംവിധാനവുമായി കൈറ്റ്

അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓൺലൈൻ പരിശീലന സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി പരിശീലനങ്ങൾ സമാന്തരമായി നടത്തേണ്ട ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കൂൾ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) എന്ന സംവിധാനം ആവിഷ്‌കരിച്ചത്. ഇന്ന് ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) ശൈലിയിലാണ് 'കൂൾ' സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പരിപാടിയായിരിക്കും കൂൾ. കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിലെ പ്രധാന ചുവടുവെയ്പാണ് 'കൂൾ' കോഴ്‌സ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
'സമഗ്ര' പോർട്ടലിന്റെ സമീപന രേഖയിൽ പരാമർശിച്ചിട്ടുള്ള ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ  വിപുലീകരണമായാണ് 'കൂൾ' തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടം സമഗ്ര പോർട്ടലിൽ ലോഗിൻ ചെയ്തു മാത്രമേ കൂളിലെ കോഴ്‌സിന് അധ്യാപകർക്ക് രജിസ്റ്റർ ചെയ്യാനാകൂ. 20 പഠിതാക്കൾക്ക് കൈറ്റിന്റെ ഒരു മെന്റർ വീതം ഉണ്ടാകും. ആദ്യ ദിവസം കോൺടാക്ട് ക്ലാസിനും അവസാന ദിവസം സ്‌കിൽ പ്രസന്റേഷനും പഠിതാവ് നേരിട്ട് ഹാജരാകണം. മറ്റു ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും. കോഴ്‌സിന്റെ ഭാഗമായി അസൈൻമെന്റുകൾ, ക്വിസുകൾ, ചർച്ചാഫോറം എന്നിവ ഉണ്ടായിരിക്കും. സംശയനിവാരണത്തിനായി 'കൂളി'ൽ പ്രത്യേക മെസേജിംഗ് ചാറ്റ്‌റൂം ഉണ്ട്. പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിന് സചിത്ര പഠന സഹായികൾ, വീഡിയോ ട്യൂട്ടോറിയലുകൾ, ചെക്ക് ലിസ്റ്റുകൾ തുടങ്ങിയവ 'കൂളി'ൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തന വിശദാംശങ്ങളും ഡിജിറ്റൽ റിസോഴ്‌സുകളും ഡൗൺലോഡ് ചെയ്‌തെടുത്ത് ഇന്റർനെറ്റില്ലാതെ തന്നെ പരിശീലിക്കാം. എന്നാൽ അസൈൻമെന്റ് സമർപ്പണം, ഓരോ വാരാന്ത്യത്തിലുമുള്ള ലൈവ് ക്ലാസുകളിൽ പങ്കെടുക്കൽ എന്നിവ നിർബന്ധമായും ഓൺലൈനായി ചെയ്യണം.
സംസ്ഥാനത്ത് അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ കോഴ്‌സ് പാസാകേണ്ടതുണ്ട്. നിലവിൽ 5000 അധ്യാപകരാണ് ഇത്തരം കോഴ്‌സിനായി കൈറ്റിനെ സമീപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇതിനുതകുന്ന മൊഡ്യൂളുകൾ ഉൾപ്പെടുത്തിയാണ് കൂളിന്റെ ആദ്യ പരിശീലനം. 20 അധ്യാപകർക്ക് ഒരു മെന്റർ എന്ന രൂപത്തിൽ 2500 പേരെ ആദ്യ ബാച്ചിൽ ഉൾപ്പെടുത്തും. ആറാഴ്ച ദൈർഘ്യമുള്ള ഈ കോഴ്‌സിൽ വേർഡ് ഡോക്യുമെന്റുകൾ തയ്യാറാക്കൽ, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ, ഇമേജ് എഡിറ്റിംഗ്, വീഡിയോ-ഓഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ റിസോഴ്‌സുകളുടെ നിർമ്മാണം, മലയാളം ടൈപ്പിംഗ്, ഇന്റർനെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്വെയറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് പര്യാപ്തമാണ് എന്ന അനുമതിക്കായി കൈറ്റ് സർക്കാരിലേക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല പൊതുജനങ്ങൾക്കും കൂടെ പ്രയോജനപ്പെടുന്നവിധം കൂടുതൽ കോഴ്‌സുകൾ അവതരിപ്പിക്കാൻ കൈറ്റിന് പദ്ധതിയുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു.  (www.kool.itschool.gov.in) ആണ് കൂളിന്റെ വെബ്സൈറ്റ്. ഡിസംബർ ആദ്യം തുടങ്ങുന്ന ആദ്യ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര  (www.samagra.itschool.gov.in) പോർട്ടലിലെ  കൂൾ ലിങ്ക് വഴി  രജിസ്റ്റർ ചെയ്യാം.

നവോത്ഥാന കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം



നവംബര്‍ 26 മുതൽ ജനുവരി 26 വരെ 'നവോത്ഥാന സ്കൂള്‍ കാമ്പയിന്‍'

2018 നവംബര്‍ 26ന് രാവിലെ 9 മണിക്ക് സ്കൂള്‍ തലത്തിലുള്ള നവോത്ഥാന കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ഉദ്ഘാടന പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് വിക്ടേഴ്സ് ചാനല്‍ നിര്‍വ്വഹിക്കുന്നതും വിദ്യാലയങ്ങളിലെ പ്രഥാമാധ്യാപകര്‍ പ്രസ്തുത ലൈവ് ടെലികാസ്റ്റ് കുട്ടികള്‍ കാണുന്നതിനു സംവിധാനം ഏര്‍പ്പെടുത്തേണ്ടതുമാണ്.
സ്കൂൾ ആഡിറ്റോറിയത്തിലോ. ഹൈടെക്ക് ക്ലാസ് റൂമിലോ  വിക്ടേഴ്സ് ചാനലിലൂടെ എല്ലാ വിദ്യാർത്ഥികളേയും ഈ ടെലികാസ്റ്റ് കാണിക്കാവുന്നതാണ്.
ലിറ്റിൽ കൈറ്റത് യൂണിറ്റുള്ള സ്കൂളുകൾ ഈ ലൈവ് ടെലികാസറ്റ് പ്രദർശനം അവരുടെ ഒരു സ്കൂൾ തല പ്രവർത്തനമായി മൊഡ്യൂളിൽ ചേർക്കേണ്ടതാണ്. മറ്റു ക്ലാസുകളിൽ ഇത് പ്രദർശിപ്പിക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എസ് ഐ.ടി സി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസുമാരും മറ്റു ക്ലാസ് അധ്യാപകർക്ക് പിന്തുണാ സംവിധാനം നൽകേണ്ടതാണ്
ലിങ്ക്  വിക്ടേഴ്സ് ചാനൽ
https://victers.itschool.gov.in/

ക്ലാസ് പി റ്റി എ പൊതു സെഷന്‍





ശിശുദിനം കൂട്ടുകാര്‍ മഹാന്മാരുടേയും മഹതികളുടെയും വേഷത്തില്‍












ശിശുദിന വ്യത്യസ്ത സംസ്കാരക്കാര്‍


ശിശു ദിന സമ്മേളനം





ശിശുദിനം വ്യത്യസ്ത വേഷക്കാര്‍


ശിശുദിന റാലി