പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല അവലോകന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ബഹു: സി.രവീന്ദ്രനാഥ്.. പoനാനുഭവം ഏറ്റവും ഹൃദ്യമാക്കി തീർക്കണം. ഒരു മിനിറ്റു പോലും പാഴാക്കാതെ പുതിയ പുതിയ അറിവും അനുഭവങ്ങളും നൽകി കൊണ്ടേ ഇരിക്കണം. എന്താണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം? പരിപാടികൾ അല്ല ഇത്. പദ്ധതികളാണ്.. ആസൂത്രിതമായ പ്രായോഗികമായ പ്രവർത്തികൾ ആണ് ഇത് . മുൻ ഗണനാക്രമം പാലിച്ച് നടപ്പിലാക്കുകയാണ് പ്രഥമ നടപടി. അതിന് ഒന്നാമതായി Vision ക്ലിപ്തപ്പെടുത്തണം.. 1- ഫിലോസഫി 2. രീതി ശാസ്ത്രം 3. പരിപാടികൾ അപ്പോൾ 1 എന്താണെന്നാൽ കേരളത്തിൽ വിദ്യാഭ്യാസത്തെ നയിക്കുന്നത് കേരളത്തിലെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളാണ്... അതിനാൽ വിദ്യാദ്യാസം ജനകീയമാക്കണം.. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന നിലയിൽ ഉയരണം; വളരണം. മതനിരപേക്ഷ സംസ്ക്കാരമുള്ള ജനത. തനത് സംസ്ക്കാരത്തെ പുന :സൃഷ്ടിക്കുക.. പരീക്ഷയിലെ A+ മാത്രമല്ല നമ്മുടെ ലക്ഷ്യം പകരം ജീവിതത്തിലെ A+ ആണ്. അതിന്റെ ഭാഗമായി വായനശാല സ്കൂളിൽ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് അത് യഥേഷ്ടം ഉപയോഗപ്പെടുത്താൻ സാധ്യമാകണം.. 'ജനകീയ വിദ്യാഭ്യാസം' എന്ന പുതിയ തലം വളരണം.. കുട്ടിയുടെ ജീവിതത്തിൽ നേരിടേണ്ടി വരാവുന്ന അനുഭവങ്ങൾ / മാതൃകകൾ ക്ലാസ്സ് റൂമിൽ തരപ്പെടണം 2. അപ്പോൾ അതിന്റെ രീതി ശാസ്ത്രം.. അധ്യാപക കേന്ദ്രീകൃതം.. എന്ന പഴയ രീതി മാറണം. ശിശുകേന്ദ്രീകരണം എന്ന നിലയിലേക്ക് മാറണം. കുട്ടിക്ക് പഠന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കണം... (2X 2 = 4, 2+2 = 4 ) ഇതിലെ പ്രശ്നങ്ങൾ കുട്ടിക്ക് എങ്ങനെ കിട്ടും.. എല്ലാവരെയും അവരുടെ നിലവാരത്തിൽ തിരിച്ചറിയാൻ ശിശു കേന്ദ്രീകൃത രീതിയിലെ സാധ്യമാവുന്നത്.. ഓരോരുത്തരുടെയും ബൗദ്ധീകതലം തിരിച്ചറിഞ്ഞ് മുമ്പോട്ടു പോകണം. ഒരു കുട്ടിയെയും താരതമ്യം ചെയ്യരുത്.. ഒരു കുട്ടിയെയും നിരാശപ്പെടുത്തരുത്. ലോകമെമ്പാടും ഇന്ന് അംഗീകരിക്കപ്പെട്ട രീതി ശിശു കേന്ദ്രീകൃതമാണ്. അതിനാൽ തന്നെ;ഓരോ കുട്ടിയും ഒരോരോ യൂണിറ്റുകളാണ്. പാർശ്വവൽക്കരിക്കപ്പെടാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുക .. എന്നതാണ് ലക്ഷ്യം. എല്ലാവരും മുഖ്യധാരയിലേക്ക് എത്തുക........................ ആയതിനാൽ Talent Lab അനിവാര്യമായി തീരുന്നു... സർഗശേഷികണ്ടെത്തുന്നതിനുള്ള സജീവ ശ്രദ്ധയും പ്രയത്നവുമാണ് Talent Lab.... ഇത് ഒരു മുറിയായി പോകരുത്. മനോഹരമായ ഒരു സങ്കേതമാണ് സ്കൂൾ എന്ന അനുഭവം അവർക്കുണ്ടാകണം.... നിർമലവും നിഷ്കളങ്കവുമായ സ്നേഹം കുട്ടികൾ കൊതിക്കുന്നു.. അത് കിട്ടാതിടത്ത് പ്രശ്നം. 3. അപ്പോൾ പരിപാടികൾ.. മൂന്നായി തിരിക്കാം. 1. ഭൗതീക സാഹചര്യം ഉയർത്തണം. ( മാസ്റ്റർ Plan ഉണ്ടാക്കണം) 4 കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന് കിച്ചൺ, 2, ഭക്ഷണ ഹാൾ,3 ,കൈ കഴുകുന്ന സ്ഥലം, 4. മൂത്രപ്പുര... പിന്നെ പൊതുസ്ഥലങ്ങൾ Public Campus 2. ആധുനികവൽക്കരണം ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റണം.7 മാസത്തിനുള്ളിൽ കേരളത്തിലെ മുഴുവൻ ഗവ / എയ്ഡഡ് ലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ആക്കും. കുട്ടിയുടെ മനസ്സിലേക്ക് അറിവിന്റെ പ്രവാഹം ഒഴുക്കുന്ന യാളാണ് അധ്യാപകൻ.. അറിവ് സമ്പാദകൻ അല്ല വിദ്യാർത്ഥി. പകരം ലഭ്യമായ അറിവുകൾ പ്രകൃതിയും മറ്റുമായി യോജിപ്പിച്ച് നാളെത്തെ അറിവിലേക്ക് ചേർക്കുമ്പോഴാണ് അറിവാകുന്നത്.. അറിവ് - ചിന്ത - അന്വേഷണം -ഗവേഷണം എന്ന നിലയിൽ വികസിക്കണം. അതാണ് ഉന്നത വിദ്യാഭ്യാസം..അല്ലാതെ SSLC, +2 ,Degree, PG ഈ തുടർച്ചാ യാന്ത്രികതയല്ല; ഉന്നത വിദ്യാഭ്യാസം... അറിവിന്റെ സ്ത്രാതസുകളിലേക്ക് തുറന്ന് വച്ച കിളിവാതിലാണ് എന്റെ ക്ലാസ്. Inter Net സാധ്യതകളുടെ വലിയ ലോകം കുട്ടികൾക്ക് അനുഭവിക്കാൻ... പാഠ്യ ലോകത്തേക്ക് ഈ സാധ്യതകൾ കൊണ്ടുവരണം 3. അക്കാഡമിക മാസ്റ്റർ പ്ലാൻ.. ഇതാണ് നാം പ്രാവത്തികമാക്കേണ്ട പ്രധാന കാര്യം. അക്കാഡമിക് മികവാണ് വിദ്യാലയ മികവ്' അക്കാഡമിക് നിലവാരം ലോക നിലവാരത്തിലെത്തിക്കാം... മിനിമം..? ഒരു ക്ലാസ്സിൽ സിലബസ് അനുസരിച്ച് ഒരു കുട്ടി എന്തെല്ലാം അറിവുകൾ ആർജിക്കേണ്ടതുണ്ടോ ആക്ലാസ്സിലെ മുഴുവൻ കുട്ടികളും നേടുന്നതാണ് മിനിമം അക്കാഡമിക് മികവ്.. ഉച്ചാരണ മികവ് മുതൽ.. അത് വളരുക തന്നെ വേണം.. മാതൃകാ രൂപത്തിൽ അധ്യാപകർ എത്തണം. കായികോത്സവം, ശാസ്ത്രോത്സവം, കലോത്സവം... Talent Labകളിലെ ഊന്നലുകൾ. നീന്തൽക്കുളം - മണ്ഡലത്തിൽ ഒന്ന്.. വരുന്നു. അക്കാഡമിക മാസ്റ്റർ പ്ലാൻ എന്നത് നമ്മുടെ സ്വപ്നം പകർത്തിവെക്കലല്ല; യാഥാർത്ഥ്യബോധത്തിന്റെ അടിസ്ഥാനത്തിൽ പ്രാവർത്തികമാക്കി വിജയിപ്പിക്കാവുന്നതാവണം. അതിലെ രേഖപ്പെടുത്തലുകൾ .. ഈ പ്ലാൻ കണ്ടാൽ പൊതു ജനങ്ങൾ ഈ സ്‌കൂളിലേക്ക് ആകർഷിക്കപ്പെടണം. vision - 100 ഒരു പദ്ധതിയാണ്... എല്ലാ രംഗത്തും 100 % എന്ന ഒരു രീതിയിൽ ആകണമെന്ന സങ്കൽപ്പം. ജനുവരി 30 ന് മുമ്പ് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും തയ്യാറാക്കണം. Feb- 1 ന് Power Point Presantation ആയി സമർപ്പിക്കുക.. 1-8 വരെ ക്ലാസ്സുകളിൽ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രദ്ധ. 9, 10 ക്ലാസ്സുകളിൽ നവപ്രഭ.. SSA - മലയാളത്തിളക്കം ഗണിതം വിജയം.. സാക്ഷരത മിഷൻ - പച്ച മലയാളം, Good English, അച്ഛീ ഹിന്ദി PTA ക്ക് Trainingകൾ... Cornor PTA.... കുട്ടികളുടെ സർഗശേഷികൾ പ്രകടിപ്പിക്കട്ടെ..... കൂടാതെ എല്ലാ വിദ്യാലയങ്ങളിലും ഒരു ജൈവ വൈവിധ്യ പാർക്ക്.. കാമ്പസ് ഒരു പാഠപുസ്തകം എന്ന നിലയിൽ ആകണം... ചട്ടികൾ അല്ല; മണ്ണിൽ വളരണം.. കാമ്പസ് ഒന്നാകെ ഈ തരത്തിൽ അനുഭവിക്കാൻ കഴിയണം.. ചിത്രശലഭങ്ങൾ... പറവകൾ ... വണ്ടുകൾ... എക്കോ സിസ്റ്റം എന്ന നിലയിൽ കാമ്പസ് ഒന്നാകെ കുട്ടികൾ പാo പുസ്തകം പോലെ അവർക്ക് നിരന്തരം ബന്ധപ്പെടാൻ കഴിയണം... ഒടുവിൽ. മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ് അങ്ങനെ വിദ്യാഭ്യാസം.. മാനുഷികമല്ലത്തതെല്ലാം ചെത്തി കളയുക അപ്പോൾ ആണ് മനുഷ്യൻ ശരിയായ മനുഷ്യൻ ആവുക.............. ................... ബഹുമാന്യരെ, അപൂർണമാണീ കുറിപ്പുകൾ... പക്ഷേ വളരെ പക്വമായതും പൂർണ്ണതയാർന്നതുമായിരുന്നു... ആ അവതരണം...ഒരു അധ്യാപകൻ വിദ്യാഭ്യാസ മന്ത്രി ആയതിന്റെ സന്തോഷം.. അനുഭവിക്കാനായി......... നമുക്കും ഒരുങ്ങാം..
No comments:
Post a Comment