കോര്‍ണര്‍ പി റ്റി എ

പ്രിയ സുഹൃത്തേ ,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? സുഖമാണെന്ന് കരുതട്ടെ . താങ്കളുടെ കുട്ടി പഠിക്കുന്നതായ ഈ വിദ്യാലയത്തിലെ വിശേഷങ്ങള്‍ അറിയാറുണ്ടോ ? ക്ലാസ്മുറികളിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍............ ക്ലബ് പ്രവര്‍ത്തനങ്ങള്‍ ..........സപ്തതിയാഘോഷ പരിപാടികള്‍ ................ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ .............. ഇങ്ങനെ വൈവിധ്യമാര്‍ന്ന എത്രയധികം പ്രവര്‍ത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തില്‍ നടക്കുന്നത് .ഇവയൊക്കെ നേരിട്ടറിയണമെന്ന് നിരവധി തവണ ആഗ്രഹിച്ചിട്ടില്ലേ ? ജീവിതതിരക്കിനിടയില്‍ അതിനുള്ള അവസരം ഇതുവരേയും ലഭിച്ചിട്ടില്ലായെന്ന് ഞങ്ങള്‍ക്കറിയാം . വിഷമിക്കേണ്ട . താങ്കളുടെ അരികിലേയ്ക്ക് വിദ്യാലയമെത്തുകയാണ് . .......... ഗവ യു പി എസ് പൂവച്ചലിനെ നേരിട്ടറിയുന്നതിനും ഈ വിദ്യാലയത്തില്‍ പഠനം നടത്തുന്നതിന്റെ നന്മ തിരിച്ചറിയുന്നതിനുമുള്ള ഒരു അപൂര്‍വ അവസരമാണിത്.2017 ഡിസംബര്‍ 16ാം തീയതി ശനിയാഴ്ച 3 മണിക്ക് പേഴുംമൂട് ലക്ഷംവീട് കോളനിയില്‍ ചേരുന്ന കോര്‍ണര്‍ പി റ്റി എ യില്‍ താങ്കള്‍ കൃത്യമായും പങ്കെടുക്കണം .വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്നതായ ഈ അധ്യാപക രക്ഷാകര്‍തൃ സംഗമം താങ്കളുടെ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും . നമുക്കൊന്നിച്ചിരിക്കാം ....... വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാം .......... പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാം ........താങ്കളുടെ കുട്ടിയെ നാളെയുടെ വാഗ്ദാനമാക്കാം .......... നന്മയുടെ നിറമകുടമാക്കാം......... കുട്ടിയുടെ കാര്യമാണ് വരാതിരിക്കരുത് . താങ്കള്‍ വരുമ്പോള്‍ അയല്‍വാസിയായ ഒരു രക്ഷാകര്‍ത്താവിനെ കൂടെ കൂട്ടാന്‍ മറക്കരുത് .സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന യജ്ഞത്തില്‍ നമുക്കൊരുമിച്ച് പങ്കാളിയാകാം .
സ്നേഹാദരങ്ങളോടെ
ഐഡ ക്രിസ്റ്റബല്‍
ഹെഡ്മിസ്ട്രസ്

No comments:

Post a Comment