എന്റെ വിദ്യാലയം ' - പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും
[10:57 AM, 12/8/2017] Arun sir Ups: പ്രിയ സുഹൃത്തേ ,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? സുഖമാണെന്ന് കരുതട്ടെ ?അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചതായ വിദ്യാലയം താങ്കളുടെ ഓര്‍മയില്‍ ഉണ്ടോ ? കളിച്ചും ചിരിച്ചും കരഞ്ഞും പഠനത്തില്‍ ഏര്‍പ്പെട്ടതായ ക്ലാസ്മുറികള്‍ ..... ഓടിച്ചാടി നടന്നതും ആവേശപൂര്‍വം കളികളില്‍ ലയിച്ചതുമായ വിദ്യാലയമുറ്റം ..... കൂടെ പഠിച്ചതും സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടായിരുന്നതുമായ കൂട്ടുകാര്‍ ..... ഓരോ ക്ലാസിലും അറിവിനോടൊപ്പം സ്നേഹവും വിളമ്പിയതായ ഗുരുനാഥന്‍മാര്‍ ......ഇവരെയൊക്കെ ഒന്ന് കാണണമെന്നും അല്പസമയം അവരോടൊപ്പമായിരിക്കണമെന്നും നിരവധി തവണ ആഗ്രഹിച്ചിട്ടില്ലേ ..... ജീവിതതിരക്കിനിടയില്‍ ഇതുവരേയും അതിനുള്ള അവസരം ലഭിച്ചിട്ടില്ലായെന്ന് ഞങ്ങള്‍ക്കറിയാം . താങ്കളുടെ ആഗ്രഹം സഫലീകരിക്കുന്നതിനായി സപ്തതിയുടെ നിറവിലായിരിക്കുന്ന ഗവ യു പി എസ് പൂവച്ചല്‍ ഒരു അവസരം ഒരുക്കുകയാണ് . 2017 ഡിസംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ' എന്റെ വിദ്യാലയം ' എന്ന പേരില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ഗുരുനാഥന്‍മാരെ ആദരിക്കുന്ന ഗുരുവന്ദനവും സംഘടിപ്പിക്കുകയാണ് . 1948 മുതല്‍ 2000 വരെ ഈ വിദ്യാലയത്തില്‍ പഠിച്ചവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ് . രണ്ടാം ശനിയാഴ്ചയായതിനാല്‍ മറ്റു തിരക്കുകളൊന്നും കാണില്ലായെന്ന് കരുതുന്നു .തീര്‍ച്ചയായും വരണം ...... നമുക്കൊന്നിച്ചിരിക്കാം ..... ഓര്‍മകള്‍ അയവിറക്കാം ..... കൂടെ പഠിച്ച കൂട്ടുകാരേയും അറിവും സ്നേഹവും പകര്‍ന്നതായ ഗുരുനാഥന്‍മാരെയും കാണാം . സ്നേഹബന്ധങ്ങള്‍ പുതുക്കാം ......വിദ്യാലയത്തില്‍ നിന്നും ഗുരുനാഥന്‍മാരില്‍ നിന്നും ലഭിച്ചതായ നന്മകള്‍ പങ്കുവയ്ക്കാം ..... വരാന്‍ മറക്കരുത് ..... വരാന്‍ മടിക്കരുത് ...... ജീവിതയാത്രയിലെ ഗൃഹാതുരമായ ഈ അസുലഭ നിമിഷം എന്നും ഓര്‍മയില്‍ നിലനില്‍ക്കുന്ന സുന്ദര നിമിഷമാക്കി മാറ്റാം .
സ്നേഹപൂര്‍വം
ഐഡ ക്രിസ്റ്റബല്‍
ഹെഡ്മിസ്ട്രസ്
ശ്രീകല
കണ്‍വീനര്‍

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
പ്രിയ രക്ഷിതാക്കളേ,
ഇനിയും നിങ്ങൾ കുട്ടിയെ ചേർക്കാൻ കച്ചവട സ്ഥാപനങ്ങൾ തേടിപ്പോകുന്നുവോ?LKGമുതൽ CBSE എന്ന വ്യാജ ബോർഡു വച്ചു പ്രവർത്തിക്കുന്നവ ലാഭം കൊയ്യുന്ന ബിസിനസ് സ്ഥാപനങ്ങളാണ്.CBSE എന്നാൽ Central Board of Secondary education.ആറാം ക്ലാസ്സുവരെ CBSE യ്ക്ക് സിലബസോ പുസ്തകങ്ങളോ ഇല്ല. അത് സെക്കന്ററി എഡ്യൂക്കേഷനുള്ളതാണ്.50% വരെ കമ്മീഷൻ ലഭിക്കുന്ന പ്രൈവറ്റ് ചവറ് പുസ്തകങ്ങളാണിത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നത്. കുട്ടികളുടെ മാനസിക വൈജ്ഞാനിക വളർച്ചയും സാമുഹികമായ കാഴ്ചപ്പാടുകളും മാതാപിതാക്കളോടും സഹജീവികളോടുമുള്ള സ്നേഹവും വളർത്തിയെടുക്കുന്നതിനുതകുന്ന ശാസ്ത്രീയമായ സിലബസ് നമ്മുടെ പൊതു വിദ്യാലയങ്ങളിലാണ് പഠിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ സഹായത്തോടെ പൊതു വിദ്യാലയങ്ങളുടെ ക്ലാസ് മുറികൾ ഇന്ന് ആധുനിക സൗകര്യങ്ങളോടെ ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് സൗകര്യങ്ങളുമൊരുക്കി സ്മാർട്ടായിക്കൊണ്ടിരിക്കുന്നു. കോടി ക്കണക്കിന് രൂപയാണ് സർക്കാർ ഇതിനായി ചെലവിടുന്നത്.കച്ച വടപള്ളിക്കൂടങ്ങളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന പലരും ഇന്ന് പൊതുവിദ്യാലയങ്ങിലേയ്ക്ക് തിരിച്ചു വരുന്നു'ഒന്നര ലക്ഷം കുട്ടികളാണ്.ഈ വർഷം തിരിച്ചു വന്നത്. വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി ഹെഡ്മാസ്റ്റർ മാരുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് ചർച്ച ചെയ്യുകയും പഠന പിന്നോക്കക്കാരെ കണ്ടെത്തി മെച്ചപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപാടികളിലൂടെ മുഴുവൻ കുട്ടികളെയും പഠന നേട്ടങ്ങൾ കൈവരിച്ചവരായി മാറ്റാനുള്ള പ്രവർത്തനങ്ങൾ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു. ജൈവ വൈവിധ്യ പാർക്കിന്റെ പണി നടക്കുന്നതു കണ്ട് എന്റെ സ്കൂളിലെ ഒരു കുട്ടി ചോദിച്ചത് "നമ്മുടെ സ്കൂളിൽ ആമ്പൽക്കുള മുണ്ടാക്കുകയാണോ ... അടിപൊളിയാണല്ലോ എന്നാണ്.
പ്രിയ രക്ഷിതാക്കളെ അതെ ഇവിടെ എല്ലാം അടിപൊളിയായിരിക്കുന്നു. ഇനിയും ആയിക്കൊണ്ടിരിക്കുന്നു 'നിങ്ങൾക്ക് ധൈര്യമായി നിങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയങ്ങളിലേയ്ക്ക് വിടാം. അവന്റെ കഴിവിനനുസരിച്ചുള്ള പരമാവധി നേട്ടമുണ്ടാക്കിയെടുക്കാനും മനുഷ്യത്വമുള്ളവനാക്കി
യെടുക്കാനും.....

കോര്‍ണര്‍ പി റ്റി എ
പ്രിയ സുഹൃത്തേ ,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? സുഖമാണെന്ന് കരുതട്ടെ . താങ്കളുടെ കുട്ടി പഠിക്കുന്നതായ ഈ വിദ്യാലയത്തിലെ വിശേഷങ്ങള്‍ അറിയാറുണ്ടോ ? ക്ലാസ്മുറികളിലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍............ ക്ലബ് പ്രവര്‍ത്തനങ്ങള്‍ ..........സപ്തതിയാഘോഷ പരിപാടികള്‍ ................ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ .............. ഇങ്ങനെ വൈവിധ്യമാര്‍ന്ന എത്രയധികം പ്രവര്‍ത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തില്‍ നടക്കുന്നത് .ഇവയൊക്കെ നേരിട്ടറിയണമെന്ന് നിരവധി തവണ ആഗ്രഹിച്ചിട്ടില്ലേ ? ജീവിതതിരക്കിനിടയില്‍ അതിനുള്ള അവസരം ഇതുവരേയും ലഭിച്ചിട്ടില്ലായെന്ന് ഞങ്ങള്‍ക്കറിയാം . വിഷമിക്കേണ്ട . താങ്കളുടെ അരികിലേയ്ക്ക് വിദ്യാലയമെത്തുകയാണ് . .......... ഗവ യു പി എസ് പൂവച്ചലിനെ നേരിട്ടറിയുന്നതിനും ഈ വിദ്യാലയത്തില്‍ പഠനം നടത്തുന്നതിന്റെ നന്മ തിരിച്ചറിയുന്നതിനുമുള്ള ഒരു അപൂര്‍വ അവസരമാണിത്.2017 ഡിസംബര്‍ 16ാം തീയതി ശനിയാഴ്ച 3 മണിക്ക് പേഴുംമൂട് ലക്ഷംവീട് കോളനിയില്‍ ചേരുന്ന കോര്‍ണര്‍ പി റ്റി എ യില്‍ താങ്കള്‍ കൃത്യമായും പങ്കെടുക്കണം .വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്നതായ ഈ അധ്യാപക രക്ഷാകര്‍തൃ സംഗമം താങ്കളുടെ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും . നമുക്കൊന്നിച്ചിരിക്കാം ....... വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാം .......... പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാം ........താങ്കളുടെ കുട്ടിയെ നാളെയുടെ വാഗ്ദാനമാക്കാം .......... നന്മയുടെ നിറമകുടമാക്കാം......... കുട്ടിയുടെ കാര്യമാണ് വരാതിരിക്കരുത് . താങ്കള്‍ വരുമ്പോള്‍ അയല്‍വാസിയായ ഒരു രക്ഷാകര്‍ത്താവിനെ കൂടെ കൂട്ടാന്‍ മറക്കരുത് .സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന യജ്ഞത്തില്‍ നമുക്കൊരുമിച്ച് പങ്കാളിയാകാം .
സ്നേഹാദരങ്ങളോടെ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല അവലോകന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ബഹു: സി.രവീന്ദ്രനാഥ്..
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല അവലോകന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ബഹു: സി.രവീന്ദ്രനാഥ്.. പoനാനുഭവം ഏറ്റവും ഹൃദ്യമാക്കി തീർക്കണം. ഒരു മിനിറ്റു പോലും പാഴാക്കാതെ പുതിയ പുതിയ അറിവും അനുഭവങ്ങളും നൽകി കൊണ്ടേ ഇരിക്കണം. എന്താണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം? പരിപാടികൾ അല്ല ഇത്. പദ്ധതികളാണ്.. ആസൂത്രിതമായ പ്രായോഗികമായ പ്രവർത്തികൾ ആണ് ഇത് . മുൻ ഗണനാക്രമം പാലിച്ച് നടപ്പിലാക്കുകയാണ് പ്രഥമ നടപടി. അതിന് ഒന്നാമതായി Vision ക്ലിപ്തപ്പെടുത്തണം.. 1- ഫിലോസഫി 2. രീതി ശാസ്ത്രം 3. പരിപാടികൾ അപ്പോൾ 1 എന്താണെന്നാൽ കേരളത്തിൽ വിദ്യാഭ്യാസത്തെ നയിക്കുന്നത് കേരളത്തിലെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളാണ്... അതിനാൽ വിദ്യാദ്യാസം ജനകീയമാക്കണം.. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന നിലയിൽ ഉയരണം; വളരണം. മതനിരപേക്ഷ സംസ്ക്കാരമുള്ള ജനത. തനത് സംസ്ക്കാരത്തെ പുന :സൃഷ്ടിക്കുക.. പരീക്ഷയിലെ A+ മാത്രമല്ല നമ്മുടെ ലക്ഷ്യം പകരം ജീവിതത്തിലെ A+ ആണ്. അതിന്റെ ഭാഗമായി വായനശാല സ്കൂളിൽ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് അത് യഥേഷ്ടം ഉപയോഗപ്പെടുത്താൻ സാധ്യമാകണം.. 'ജനകീയ വിദ്യാഭ്യാസം' എന്ന പുതിയ തലം വളരണം.. കുട്ടിയുടെ ജീവിതത്തിൽ നേരിടേണ്ടി വരാവുന്ന അനുഭവങ്ങൾ / മാതൃകകൾ ക്ലാസ്സ് റൂമിൽ തരപ്പെടണം 2. അപ്പോൾ അതിന്റെ രീതി ശാസ്ത്രം.. അധ്യാപക കേന്ദ്രീകൃതം.. എന്ന പഴയ രീതി മാറണം. ശിശുകേന്ദ്രീകരണം എന്ന നിലയിലേക്ക് മാറണം. കുട്ടിക്ക് പഠന പ്രക്രിയയിൽ പങ്കാളിത്തം ലഭിക്കണം... (2X 2 = 4, 2+2 = 4 ) ഇതിലെ പ്രശ്നങ്ങൾ കുട്ടിക്ക് എങ്ങനെ കിട്ടും.. എല്ലാവരെയും അവരുടെ നിലവാരത്തിൽ തിരിച്ചറിയാൻ ശിശു കേന്ദ്രീകൃത രീതിയിലെ സാധ്യമാവുന്നത്.. ഓരോരുത്തരുടെയും ബൗദ്ധീകതലം തിരിച്ചറിഞ്ഞ് മുമ്പോട്ടു പോകണം. ഒരു കുട്ടിയെയും താരതമ്യം ചെയ്യരുത്.. ഒരു കുട്ടിയെയും നിരാശപ്പെടുത്തരുത്. ലോകമെമ്പാടും ഇന്ന് അംഗീകരിക്കപ്പെട്ട രീതി ശിശു കേന്ദ്രീകൃതമാണ്. അതിനാൽ തന്നെ;ഓരോ കുട്ടിയും ഒരോരോ യൂണിറ്റുകളാണ്. പാർശ്വവൽക്കരിക്കപ്പെടാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുക .. എന്നതാണ് ലക്ഷ്യം. എല്ലാവരും മുഖ്യധാരയിലേക്ക് എത്തുക........................ ആയതിനാൽ Talent Lab അനിവാര്യമായി തീരുന്നു... സർഗശേഷികണ്ടെത്തുന്നതിനുള്ള സജീവ ശ്രദ്ധയും പ്രയത്നവുമാണ് Talent Lab.... ഇത് ഒരു മുറിയായി പോകരുത്. മനോഹരമായ ഒരു സങ്കേതമാണ് സ്കൂൾ എന്ന അനുഭവം അവർക്കുണ്ടാകണം.... നിർമലവും നിഷ്കളങ്കവുമായ സ്നേഹം കുട്ടികൾ കൊതിക്കുന്നു.. അത് കിട്ടാതിടത്ത് പ്രശ്നം. 3. അപ്പോൾ പരിപാടികൾ.. മൂന്നായി തിരിക്കാം. 1. ഭൗതീക സാഹചര്യം ഉയർത്തണം. ( മാസ്റ്റർ Plan ഉണ്ടാക്കണം) 4 കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന് കിച്ചൺ, 2, ഭക്ഷണ ഹാൾ,3 ,കൈ കഴുകുന്ന സ്ഥലം, 4. മൂത്രപ്പുര... പിന്നെ പൊതുസ്ഥലങ്ങൾ Public Campus 2. ആധുനികവൽക്കരണം ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റണം.7 മാസത്തിനുള്ളിൽ കേരളത്തിലെ മുഴുവൻ ഗവ / എയ്ഡഡ് ലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ആക്കും. കുട്ടിയുടെ മനസ്സിലേക്ക് അറിവിന്റെ പ്രവാഹം ഒഴുക്കുന്ന യാളാണ് അധ്യാപകൻ.. അറിവ് സമ്പാദകൻ അല്ല വിദ്യാർത്ഥി. പകരം ലഭ്യമായ അറിവുകൾ പ്രകൃതിയും മറ്റുമായി യോജിപ്പിച്ച് നാളെത്തെ അറിവിലേക്ക് ചേർക്കുമ്പോഴാണ് അറിവാകുന്നത്.. അറിവ് - ചിന്ത - അന്വേഷണം -ഗവേഷണം എന്ന നിലയിൽ വികസിക്കണം. അതാണ് ഉന്നത വിദ്യാഭ്യാസം..അല്ലാതെ SSLC, +2 ,Degree, PG ഈ തുടർച്ചാ യാന്ത്രികതയല്ല; ഉന്നത വിദ്യാഭ്യാസം... അറിവിന്റെ സ്ത്രാതസുകളിലേക്ക് തുറന്ന് വച്ച കിളിവാതിലാണ് എന്റെ ക്ലാസ്. Inter Net സാധ്യതകളുടെ വലിയ ലോകം കുട്ടികൾക്ക് അനുഭവിക്കാൻ... പാഠ്യ ലോകത്തേക്ക് ഈ സാധ്യതകൾ കൊണ്ടുവരണം 3. അക്കാഡമിക മാസ്റ്റർ പ്ലാൻ.. ഇതാണ് നാം പ്രാവത്തികമാക്കേണ്ട പ്രധാന കാര്യം. അക്കാഡമിക് മികവാണ് വിദ്യാലയ മികവ്' അക്കാഡമിക് നിലവാരം ലോക നിലവാരത്തിലെത്തിക്കാം... മിനിമം..? ഒരു ക്ലാസ്സിൽ സിലബസ് അനുസരിച്ച് ഒരു കുട്ടി എന്തെല്ലാം അറിവുകൾ ആർജിക്കേണ്ടതുണ്ടോ ആക്ലാസ്സിലെ മുഴുവൻ കുട്ടികളും നേടുന്നതാണ് മിനിമം അക്കാഡമിക് മികവ്.. ഉച്ചാരണ മികവ് മുതൽ.. അത് വളരുക തന്നെ വേണം.. മാതൃകാ രൂപത്തിൽ അധ്യാപകർ എത്തണം. കായികോത്സവം, ശാസ്ത്രോത്സവം, കലോത്സവം... Talent Labകളിലെ ഊന്നലുകൾ. നീന്തൽക്കുളം - മണ്ഡലത്തിൽ ഒന്ന്.. വരുന്നു. അക്കാഡമിക മാസ്റ്റർ പ്ലാൻ എന്നത് നമ്മുടെ സ്വപ്നം പകർത്തിവെക്കലല്ല; യാഥാർത്ഥ്യബോധത്തിന്റെ അടിസ്ഥാനത്തിൽ പ്രാവർത്തികമാക്കി വിജയിപ്പിക്കാവുന്നതാവണം. അതിലെ രേഖപ്പെടുത്തലുകൾ .. ഈ പ്ലാൻ കണ്ടാൽ പൊതു ജനങ്ങൾ ഈ സ്‌കൂളിലേക്ക് ആകർഷിക്കപ്പെടണം. vision - 100 ഒരു പദ്ധതിയാണ്... എല്ലാ രംഗത്തും 100 % എന്ന ഒരു രീതിയിൽ ആകണമെന്ന സങ്കൽപ്പം. ജനുവരി 30 ന് മുമ്പ് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും തയ്യാറാക്കണം. Feb- 1 ന് Power Point Presantation ആയി സമർപ്പിക്കുക.. 1-8 വരെ ക്ലാസ്സുകളിൽ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രദ്ധ. 9, 10 ക്ലാസ്സുകളിൽ നവപ്രഭ.. SSA - മലയാളത്തിളക്കം ഗണിതം വിജയം.. സാക്ഷരത മിഷൻ - പച്ച മലയാളം, Good English, അച്ഛീ ഹിന്ദി PTA ക്ക് Trainingകൾ... Cornor PTA.... കുട്ടികളുടെ സർഗശേഷികൾ പ്രകടിപ്പിക്കട്ടെ..... കൂടാതെ എല്ലാ വിദ്യാലയങ്ങളിലും ഒരു ജൈവ വൈവിധ്യ പാർക്ക്.. കാമ്പസ് ഒരു പാഠപുസ്തകം എന്ന നിലയിൽ ആകണം... ചട്ടികൾ അല്ല; മണ്ണിൽ വളരണം.. കാമ്പസ് ഒന്നാകെ ഈ തരത്തിൽ അനുഭവിക്കാൻ കഴിയണം.. ചിത്രശലഭങ്ങൾ... പറവകൾ ... വണ്ടുകൾ... എക്കോ സിസ്റ്റം എന്ന നിലയിൽ കാമ്പസ് ഒന്നാകെ കുട്ടികൾ പാo പുസ്തകം പോലെ അവർക്ക് നിരന്തരം ബന്ധപ്പെടാൻ കഴിയണം... ഒടുവിൽ. മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ് അങ്ങനെ വിദ്യാഭ്യാസം.. മാനുഷികമല്ലത്തതെല്ലാം ചെത്തി കളയുക അപ്പോൾ ആണ് മനുഷ്യൻ ശരിയായ മനുഷ്യൻ ആവുക.............. ................... ബഹുമാന്യരെ, അപൂർണമാണീ കുറിപ്പുകൾ... പക്ഷേ വളരെ പക്വമായതും പൂർണ്ണതയാർന്നതുമായിരുന്നു... ആ അവതരണം...ഒരു അധ്യാപകൻ വിദ്യാഭ്യാസ മന്ത്രി ആയതിന്റെ സന്തോഷം.. അനുഭവിക്കാനായി......... നമുക്കും ഒരുങ്ങാം..
Subscribe to:
Posts (Atom)
-
എല്‍പി, യുപി വിഭാഗക്കാര്‍ക്കായി മലപ്പുറം ജില്ലയിലെ വിളയില്‍ വിദ്യാപോഷിണി എയുപി സ്കൂളിലെ സയന്‍സ് ക്ലബ്ബ്, അധ്യാപകനായ ശ്രീ ശശികുമാറിന്റെ നേതൃത...