രാത്രിയിൽ ചീവീടുകൾ ശബ്ദമുണ്ടാക്കുന്നത് എന്തുകൊണ്ട്?

ചീവീടുകൾ ശബ്ദം പുറപ്പെടുവിക്കുന്നത് ഇണകളെ ആകർഷിക്കാനാണ്. നമ്മുടെ വളപ്പിലും മറ്റും കാണുന്ന ചിവീടുകളും (cricketട) കാട്ടിനുള്ളിൽ വസിക്കുന്ന ചീവീടുകളും (Cicadas) രാത്രിയിൽ ഇങ്ങനെ പാടിക്കൊണ്ടിരിക്കാറുണ്ട്.

ഷഡ്പദങ്ങൾ ഭൂരിഭാഗവും ശബ്ദമുണ്ടാക്കുന്നത് ശരീരത്തിന്റെ ഏതെങ്കിലും 2 ഭാഗങ്ങൾ ഉരസിയാണ്. നാടൻ ചീവീടുകളുടെ ചിറകിലാണ് ഈ അവയവങ്ങൾ ഉള്ളത്. അതിലൊന്ന് അരം പോലെ വക്കുള്ളതും മറ്റേത് ചീവുളി പോലുള്ളതുമാണ്. ഇവ തമ്മിൽ വളരെ വേഗത്തിൽ ഉരസുമ്പോൾ ഉണ്ടാകുന്ന കമ്പനങ്ങൾ ചിറകിൽ തന്നെയുള്ള മിനുസമുള്ള ചില ഭാഗങ്ങളിൽ കൂടി പ്രതിധ്വിനിപ്പിക്കുന്നു. ഇങ്ങനെ പുറപ്പെടുവിക്കുന്ന ശബ്ദം ശരിയായി മനസിലാക്കാൻ സഹായിക്കുന്ന ചില പ്രത്യേക അവയവങ്ങൾ ഇണകൾക്കുണ്ടാവും. മാത്രമല്ല, അതത് ജാതികളുടെ ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവും ഇണകൾക്കുണ്ടായിരിക്കും. 

കാട്ടിലെ ചീവീടുകൾ ശബ്ദമുണ്ടാക്കുന്നത് അവയുടെ ഉദരത്തിന്റെ അറ്റത്തുള്ള 2 അവയവങ്ങളുടെ സഹായത്തോടെയാണ്. ഇത്തരം ചീവീടുകളുടെ അഭാവം മൂലമാണ് നമ്മുടെ Silent Valley (നിശ്ശബ്ദ താഴ്വര) ക്ക് അങ്ങനെ പേര് വന്നതെന്ന് പറയുന്നു.

No comments:

Post a Comment