പൊതുജനം അറിയണം എന്ന ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത് .
അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കംപായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി .
കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ .
ചെലവ് കൊക്കിലൊതുങ്ങുന്നില്ല .
എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം .
LKG യിലും UKG യിലും ഒന്നാം ക്ലാസ്സിലുംമൊക്കെ ചേർക്കേണ്ട കുട്ടിക്കും മിനിമം പതിനായിരം രൂപ എങ്കിലും ചെലവു വരുന്നുണ്ടത്രേ !
ക്ലാസ് കയറും തോറും ചെലവ് പതിനായിരങ്ങളിലേയ്ക്കും പിന്നെ ലക്ഷങ്ങളിലേയ്ക്കും കടക്കും .
നട്ടെല്ലൊടിഞ്ഞാണ് പലരും ഇത്തരം സ്കൂളുകളിൽ മക്കളെ ചേർക്കാൻ പണം കണ്ടെത്തുന്നത് .
അവരോടു CBSE അല്ലെങ്കിൽ ICSE എന്നതിന്റെ ഫുൾഫോം ചോദിച്ചു .
അറിയില്ല എന്ന് മറുപടി .
CBSE എന്നാൽ
Central Board of Secondary Education എന്നും
ICSE എന്നാൽ Indian Certificate of Secondary Education എന്നാണെന്നും പറഞ്ഞിട്ടും അവർക്ക് കാര്യം പിടികിട്ടിയില്ല .
അവരെന്നല്ല കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന രക്ഷകർത്താക്കൾക്കും അറിയില്ല .
അവരുടെ മുമ്പിൽ വെച്ച് തന്നെ വിക്കിപീടിയയിൽ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയത് ഇതാണ് .
"In India , high school is a grade of education from Standards IX to X .
Standards IX and X are also called Secondary School .
Usually , students from ages 14 to 17 study in this section.
These schools may be affiliated to national boards ( Like CBSE , ISC , and NIOS ) or various state boards . "
സെക്കന്ററി സിലബസിന്റെ മാത്രം ഉത്തരവാദിത്ത്വമാണ് CBSEക്ക് എന്ന് ചുരുക്കം .
അപ്പോൾപിന്നെ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ കുട്ടികളുടെ സിലബസ് ഏതാണ് ?
അങ്ങനെ ഒരു പ്രിസ്ക്രൈബ്ഡ് സിലബസ് അവർക്കില്ല എന്ന ഉത്തരംകിട്ടും .
സംശയം ഉണ്ടെങ്കിൽ CBSE യുടെ വെബ്‌സൈറ്റ് പരിശോധിച്ചുനോക്കൂ .
ദോഷം മാത്രം പറയരുതല്ലോ !
ഏതു പുസ്തകമാണ് ഉപയോഗിക്കുന്നത് എന്ന ഒരു റിപ്പോർട്ട് ആവശ്യപെട്ടാൽ മതിയാവും .
അപ്പോൾപിന്നെ ഏതു സിലബസ് അനുസരിച്ചാണ് ചെറിയ ക്ലാസുകളിൽ CBSE എന്ന് 'അവകാശപ്പെടുന്ന' സ്കൂളുകൾ പുസ്തകം തെരഞ്ഞെടുക്കുന്നത് ?
ഏറ്റവും കൂടുതൽ കമ്മീഷൻ തരുന്നത് ഏതു കമ്പനിയാണോ അവരുടെ എന്നല്ലാതെ മറ്റെന്ത് ഉത്തരം ?
യഥാർത്ഥ വിലയുടെ മൂന്നിരട്ടി ആവും MRP ആയി പ്രിന്റ് ചെയ്യുക .
ബാക്കി സ്കൂളിന്റെ ലാഭം .
എല്ലാ വർഷവും പുതിയ പുസ്തകം വാങ്ങണം എന്ന് നിർബന്ധിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ .
ഇതിനെല്ലാം പുറമേയാണ് നോട്ടു ബുക്കുകൾ , അഡ്മിഷൻ ഫീ , ട്യൂഷൻ ഫീ , ആ ഫീ, ഈ ഫീ എന്നൊക്കെ പറഞ്ഞു വാങ്ങുന്ന ആയിരങ്ങൾ .
സ്കൂൾ ടൂറിന്റെ പേരിൽ നടക്കുന്ന പകൽ കൊള്ള വേറെ .
സ്കൂൾ ബസിലെ യാത്രക്ക് മാസം കൊടുക്കണം നൂറിന്റെ നോട്ടുകൾ പലത് .
അദ്ധ്യാപകർക്ക് ഇതിനനുസരിച്ചുള്ള മാന്യമായ ശമ്പളം കൊടുക്കുന്നുമില്ല !
കേരള സിലബസിൽ എങ്ങനെയാണ് ?
കൗതുകകരമായ വസ്തുത കേരള സർക്കാരിന്റെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്തുവരെ വിദ്യാഭ്യാസം സൗജന്യമായിരിക്കെയാണ് ഈ പരക്കം പാച്ചിൽ എന്നതാണ് .
ഒന്ന് മുതൽ എട്ടു വരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ് .
നോട്ടുബുക്കുകൾ മാത്രം വാങ്ങിയാൽ മതിയാവും .
അഡ്മിഷൻഫീസോ , മാസ ഫീസോ , വാർഷികഫീസോ ഇല്ല .
യൂണിഫോം ഏതാണ്ട് സൗജന്യം എന്ന് തന്നെ പറയാം .
ഞങ്ങളൊരു ഏയ്‌ഡഡ് സ്കൂളിൽ നാല് വർഷത്തെ കണക്കു നോക്കിയിട്ട് ഒരു കുട്ടിക്കു ശരാശരി 450 രൂപയിൽ കൂടുതൽ ആകെ വാർഷിക ചെലവു വന്നതായി കണ്ടിട്ടില്ല .
അതായത് ഒരു ചെരുപ്പിന്റെയോ , ബാഗിന്റെയോ , ഷർട്ടിന്റെയോ ചെലവുപോലും ഒരു വർഷത്തേയ്ക്ക് ആകുന്നില്ല എന്ന് ചുരുക്കം . . . !
കേരള സിലബസ് മോശമല്ലേ ?
2015ലെ SSLC റിസൽറ്റിന്റെ സമയത്ത് സോഷ്യൽ മീഡിയ കളിയാക്കലിന്റെ പൊങ്കാല ഇട്ട ഓർമ്മയാവും എല്ലാവർക്കും .
പക്ഷേ അത് വെബ്‌സൈറ്റ് സംബന്ധമായ പിഴവായിരുന്നു എന്നത് പിന്നീട് മനസ്സിലായി .
എങ്കിലും വെളിവായ സത്യം ആരും ആഘോഷിച്ചില്ല .
അല്ലെങ്കിലും അങ്ങനെയാണല്ലോ . . .
നെഗറ്റീവ് ആയത് ആഘോഷിക്കുവാനും സത്യം പുറത്തുവന്നാൽ കണ്ടില്ലെന്നു നടിക്കാനും മലയാളിക്കുള്ള കഴിവ് ലോകത്താർക്കും കാണില്ലല്ലോ . . .
പ്ലസ് വണ്ണിൽ എത്തിക്കഴിഞ്ഞ് CBSE കുട്ടികൾ ആദ്യ മാസങ്ങളിൽ തിളങ്ങും .
ആഷ് പോഷ് ഇംഗ്ലിഷും ജാടകളും ഒക്കെകണ്ട് കേരള സിലബസ് പഠിച്ച കുട്ടികളൊന്നു കിടുങ്ങും .
പക്ഷേ ആദ്യ പരിഭ്രമം ഒന്ന് മാറി ആദ്യ പരീക്ഷ കഴിയുന്നതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിയും .
ഒടുക്കം എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം നേടി കേരള സിലബസിൽ നിന്ന് വന്നവർ തിളങ്ങി തുടങ്ങും .
ഇത് വായിച്ച പടി വിശ്വസിക്കേണ്ട !
അടുത്തുള്ള പ്രശസ്തമായ പ്ലസ് റ്റു സ്കൂളിലെ അദ്ധ്യാപകരോട് ചോദിച്ചു മനസ്സിലാക്കൂ . . .
പ്രശസ്തമായ ഒട്ടു മിക്ക എൻട്രൻസ് പരീക്ഷകളിലെ സ്ഥിതിയും ഇത് തന്നെ .
കേരള സിലബസ് ആരാണ് തയ്യാറാക്കുന്നത് ?
ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ State Council of Educational Research and Training അഥവാ SCERT .
പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകൾക്കുള്ള പുസ്തകങ്ങൾ NCERT അഥവാ National Council of Educational Research and Training ആണ് തയ്യാറാക്കുന്നത് .
അടുത്തിടെ നടന്ന പഠനത്തെക്കുറിച്ച് കേൾക്കുവാനിടയായി .
വിദേശ ഏജെൻസി നടത്തിയ താരതമ്യത്തിൽ കേരള സിലബസിന്റെ പുസ്തകങ്ങൾക്ക് ലോക നിലവാരമുണ്ട് എന്നതാണ് അത് !
ഇതും വായിച്ച പടി വിശ്വസിക്കേണ്ട !
പുതിയ പുസ്തകങ്ങൾ ഒന്ന് വായിച്ചു നോക്കൂ . . .
വലിയൊരു മാറ്റത്തിന് നമ്മൾ ഒരു നിമിത്തമാകട്ടെ . . .
ഇനിയെങ്കിലും പൊതുജനം സത്യം മനസ്സിലാക്കട്ടെ .
ആയിരക്കണക്കിന് പൊതു വിദ്യാലയങ്ങൾ നടത്തുന്ന അത്ഭുതങ്ങൾ കണ്ടില്ലെന്നു നടിച്ച് അപൂർവ്വം ചില പൊതു വിദ്യാലയങ്ങളിലെ ക്വാളിറ്റി കുറവിനെ പൊലിപ്പിച്ചു സോഷ്യൽ മീഡിയയിലും മറ്റു ദ്രശ്യ ശ്രാവ്യ മാധ്യമങ്ങളിലും ഷെയർ ചെയ്യുന്ന ശീലം നമുക്ക് മാറ്റാം .
മറിച്ച് അവ നടത്തുന്ന അത്ഭുതങ്ങൾക്ക് പ്രശസ്തി കൊടുക്കാം .
നമ്മളിൽ പലരും , ഇന്നുള്ള പ്രശസ്തരും പ്രമുഖരും എല്ലാം അത്തരം വിദ്യാലയങ്ങളിൽ നിന്ന് ഫോർമേഷൻ സ്വീകരിച്ചവരാണ് എന്നത് മറക്കാതിരിക്കാം .
സർവ്വോപരി കുട്ടിയെ CBSE അല്ലെങ്കിൽ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കുവാനുള്ള തന്ത്രപ്പാടിൽ ഈ മാസം പണം കണ്ടെത്തുവാൻ ഓടുന്ന രക്ഷകർത്താക്കളിലേയ്ക്ക് ഈ മെസ്സേജ് എത്തുന്നു എന്ന് ഉറപ്പു വരുത്താം .
തെറ്റിധാരണകൾ മാറട്ടെ . . .
സകലർക്കും നന്മ വരട്ടെ . . !

No comments:
Post a Comment