ശിശു ദിനാഘോഷം

ഈ വര്‍ഷത്തെ ശിശു ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ശിശു ദിന റാലി ദൃശ്യങ്ങള്‍



സ്കൂള്‍ കലോത്സവ വേദിയില്‍ നിന്നും




സ്കൂള്‍ കലോത്സവം ഉദ്ഘാടന ചടങ്ങ് പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ.നാസറുദീന്‍ നിര്‍വഹിക്കുന്നു


ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ നമ്മുടെ സ്കൂളും

ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ കേരളത്തില്‍ നിന്നും 100 സ്കൂളുകളെ പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുത്തതില്‍ നമുക്കും ഒരു സ്ഥാനം നേടിയെടുക്കാന്‍  സാധിച്ചു. എല്ലാ ചുണ കുട്ടികള്‍ക്കും നിങ്ങളെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും പി ടി എ യുടെ അഭിനന്ദനങ്ങള്‍.
പ്രാഥമിക റൗണ്ടില്‍ എന്‍ട്രി ലഭിച്ച സ്‌കൂളുകളുടെ ലിസ്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ വിദ്യാലയം ' - പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും

പ്രിയ സുഹൃത്തേ ,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? സുഖമാണെന്ന് കരുതട്ടെ ?അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചതായ വിദ്യാലയം താങ്കളുടെ ഓര്‍മയില്‍ ഉണ്ടോ ? കളിച്ചും ചിരിച്ചും കരഞ്ഞും പഠനത്തില്‍ ഏര്‍പ്പെട്ടതായ ക്ലാസ്മുറികള്‍ ..... ഓടിച്ചാടി നടന്നതും ആവേശപൂര്‍വം കളികളില്‍ ലയിച്ചതുമായ വിദ്യാലയമുറ്റം ..... കൂടെ പഠിച്ചതും സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടായിരുന്നതുമായ കൂട്ടുകാര്‍ ..... ഓരോ ക്ലാസിലും അറിവിനോടൊപ്പം സ്നേഹവും വിളമ്പിയതായ ഗുരുനാഥന്‍മാര്‍ ......ഇവരെയൊക്കെ ഒന്ന് കാണണമെന്നും അല്പസമയം അവരോടൊപ്പമായിരിക്കണമെന്നും നിരവധി തവണ ആഗ്രഹിച്ചിട്ടില്ലേ ..... ജീവിതതിരക്കിനിടയില്‍ ഇതുവരേയും അതിനുള്ള അവസരം ലഭിച്ചിട്ടില്ലായെന്ന് ഞങ്ങള്‍ക്കറിയാം . താങ്കളുടെ ആഗ്രഹം സഫലീകരിക്കുന്നതിനായി സപ്തതിയുടെ നിറവിലായിരിക്കുന്ന ഗവ യു പി എസ് പൂവച്ചല്‍ ഒരു അവസരം ഒരുക്കുകയാണ് . 2017 ഡിസംബര്‍ 9ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ' എന്റെ വിദ്യാലയം ' എന്ന പേരില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ഗുരുനാഥന്‍മാരെ ആദരിക്കുന്ന ഗുരുവന്ദനവും സംഘടിപ്പിക്കുകയാണ് . 1948 മുതല്‍ 2000 വരെ ഈ വിദ്യാലയത്തില്‍ പഠിച്ചവര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ് . രണ്ടാം ശനിയാഴ്ചയായതിനാല്‍ മറ്റു തിരക്കുകളൊന്നും കാണില്ലായെന്ന് കരുതുന്നു .തീര്‍ച്ചയായും വരണം ...... നമുക്കൊന്നിച്ചിരിക്കാം ..... ഓര്‍മകള്‍ അയവിറക്കാം ..... കൂടെ പഠിച്ച കൂട്ടുകാരേയും അറിവും സ്നേഹവും പകര്‍ന്നതായ ഗുരുനാഥന്‍മാരെയും കാണാം . സ്നേഹബന്ധങ്ങള്‍ പുതുക്കാം ......വിദ്യാലയത്തില്‍ നിന്നും ഗുരുനാഥന്‍മാരില്‍ നിന്നും ലഭിച്ചതായ നന്മകള്‍ പങ്കുവയ്ക്കാം ..... വരാന്‍ മറക്കരുത് ..... വരാന്‍ മടിക്കരുത് ...... ജീവിതയാത്രയിലെ ഗൃഹാതുരമായ ഈ അസുലഭ നിമിഷം എന്നും ഓര്‍മയില്‍ നിലനില്‍ക്കുന്ന സുന്ദര നിമിഷമാക്കി മാറ്റാം .
സ്നേഹപൂര്‍വം
ഐഡ ക്രിസ്റ്റബല്‍
ഹെഡ്മിസ്ട്രസ്
ശ്രീകല
കണ്‍വീനര്‍