രക്ഷിതാക്കള്‍ കായുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ്‌ സ്കൂള്‍ നേഴ്സ് കൈ കാര്യം ചെയ്യുന്നു 21-09-2017


സ്മാര്‍ട്ട്‌ ക്ലാസ്സിന്ടെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനം ബഹു ലോകസഭ എം പി റിച്ചാര്‍ഡ്‌ ഹേ എം പി നിര്‍വഹിക്കുന്നു




നേര്‍ വഴി ഒരു സപതതി പരിപാടിയാണ്. കുട്ടികളുടെ മാനസികമായി നേര്‍ വഴിയില്‍ നടത്തുവാന്‍ ഇത്തരം പരിപാടികള്‍ സഹായകമാകും. പ്രൊഫഷണല്‍ counsellor ഉടെ സഹായത്തോടുകൂടി ഇത്തരം പരിപാടികള്‍ നടത്തുന്നത്.കുട്ടികളുടെ ധാരാളം പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കുവാനും ഈ പരിപാടി സഹായകമായി



ഉദ്ഘാടനത്തിനായി തയ്യാറായ സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമും കമ്പ്യൂട്ടര്‍ ലാബും




സ്കൂള്‍ ബാന്‍ഡ് ട്രൂപ്


ക്ലാസ്സ്‌ റൂം പി ടി എ രണ്ടാം ഘട്ടം

ഗവ യു പി എസ് പൂവച്ചല്‍
സപ്തതിയുടെ നിറവില്‍..........
പ്രിയ രക്ഷാകര്‍ത്താവിന്,
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?
സുഖമാണെന്ന് കരുതട്ടെ.സ്കൂള്‍ വിശേഷങ്ങളൊക്കെ അറിയാറുണ്ടല്ലോ? ഒാണപരീക്ഷ കഴിഞ്ഞല്ലോ.എങ്ങനെയുണ്ടായിരുന്നു പരീക്ഷ?ഏതെങ്കിലും വിഷയം പ്രയാസമുണ്ടായിരുന്നോ?ഈ കാര്യങ്ങളൊക്കെ നമുക്കൊരുമിച്ചിരുന്ന്  ചര്‍ച്ച ചെയ്യണം.......കുട്ടിയുടെ പഠന നിലവാരം മെച്ചപ്പെടുത്തണം.
സെപ്തംബര്‍ 28ാം തീയ തി വ്യാഴാഴ്ച 1.15 ന് നടക്കുന്ന ക്ളാസ്  പി റ്റി എ യില്‍ സംബന്ധിക്കുമല്ലോ?
നമുക്കൊന്നിച്ചിരിക്കാം.കാര്യങ്ങള്‍ വിശദമായി സംസാരിക്കാം.......
കുട്ടിയുടെ കാര്യമാണ് വരാതിരിക്കരുത്.
സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന യജ്ഞത്തില്‍ നമുക്കൊരുമിച്ച് പങ്കാളിയാകാം.
സ്നേഹപൂര്‍വം
വി തങ്കമണി
ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്                        

ബഹു ധനകാര്യ മന്ത്രി ഡോ ടി എം തോമസ്‌ ഐസക്കിന്റെ facebook പോസ്റ്റില്‍ നിന്നും ..................സ്കൂളുകള്‍ക്കെല്ലാം പുതിയ കെട്ടിടങ്ങള്‍ ആവുകയാണ്. ബഞ്ചും ഡസ്കുമെല്ലാം പഴഞ്ചന്‍ തന്നെ. ഈയൊരു പൊരുത്തക്കേട് പലയിടത്തും കാണാം . ഇതിനു പരിഹാരമായി കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഗുരുകുലം പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് . മൂന്ന് ലക്ഷം രൂപയ്ക്ക് അന്‍പത് കുട്ടികള്‍ക്ക് ഇരിക്കാവുന്ന പത്ത് ഡസ്ക്കുകളും ബഞ്ചുകളും അധ്യാപക മേശയും ഗ്രീന്‍ ബോര്‍ഡും , ആധുനീക പ്രകാശസംവിധാനങ്ങളും ഫാനും പുസ്തക അലമാരയും ഒരു പാക്കേജ് ആയി അവര്‍ ലഭ്യമാക്കുകയാണ്. ട്രീറ്റഡ് റബ്ബര്‍ വുഡ് കൊണ്ട് ആണ് ഉണ്ടാക്കിയിരിക്കുന്നത് . കാണാന്‍ ചന്തം തന്നെ, ഇത് പോലെ തന്നെ ലൈബ്രറിയും ലാബും, അധ്യാപക മുറിയും എല്ലാം അവര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കലവൂര്‍ സ്കൂളില്‍ ഒരു ക്ലാസ് മുറി മാതൃകയായി തയ്യാറാക്കിയത് ഞായറാഴ്ച സ്കൂളിനു കൈമാറി . ഇതുപോലെ എല്ലാ ക്ലാസ് മുറികളും രൂപാന്തരപ്പെടുത്താം എന്നാണ് അവരുടെ വാഗ്ദാനം . അപ്പോള്‍ നിലവിലുള്ള ബഞ്ചും ഡസ്കും മേശയുമെല്ലാം എന്ത് ചെയ്യും എന്നായിരുന്നു എന്‍റെ ചോദ്യം . ഇപ്പോള്‍ തന്നെ പഴയ പല ബഞ്ചും ഡസ്കും അറ്റകുറ്റപ്പണികള്‍ നടക്കാതെ ഉപയോഗശൂന്യമായി കുന്നുകൂടി കിടക്കുകയാണ് . പഴയ പല മരസാമഗ്രികളും ഒന്നാംതരം ഉരുപ്പടികള്‍ തന്നെയാണ് . അത് കൊണ്ട് എന്റെ നിര്‍ദ്ദേശം മറ്റൊന്നായിരുന്നു . ഓരോ സ്കൂളിലെയും മര ഉരുപ്പടികള്‍ പരിശോധിച്ച് അവ പരമാവധി ഉപയോഗപ്പെടുത്തി കൊണ്ട് വേണം നവീന മാതൃകയില്‍ ഉള്ള ബഞ്ചും ഡസ്കും തയ്യാറാക്കാന്‍ . തികയാതെ വരുന്നത് ഒരു പുതിയ രീതിയില്‍ ഉള്ള ഫര്‍ണിച്ചര്‍ ആവാം . ഏതായാലും ആദ്യം മാരാരിക്കുളത്തെ സ്കൂളുകളില്‍ ഇത്തരത്തില്‍ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പറഞ്ഞിരിക്കുകയാണ് . എനിക്ക് തോന്നുന്നു പുതിയ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന്‍റെ മൂന്നിലൊന്നു ചിലവേ വരികയുള്ളൂ . ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എല്ലാ ജില്ലകളിലും പത്തുപേരുടെ പന്ത്രണ്ടു ഗ്രൂപ്പുകള്‍ രൂപീകരിച്ച് ( ആശാരിപ്പണിക്കാര്‍ , കൊല്ലപ്പണിക്കാര്‍ എന്നിങ്ങനെ ഇതുമായി ബന്ധപ്പെടുന്ന എല്ലാത്തരം പണിക്കാരും) പണി ആരംഭിക്കുകയാണ്. അവര്‍ യാന്ത്രികമായി ഒരേ മോഡലില്‍ ഉള്ള ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്നതിന് പകരം ഓരോ സ്കൂളിനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായി രൂപകല്‍പ്പന ചെയ്യേണ്ടി വരും. ഇതൊരു വെല്ലുവിളി ആയി ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരിക്കുകയാണ് .





ഓണസദ്യ






ഗവ യു പി എസ് പൂവച്ചല്‍ അത്തപ്പൂക്കളം