കെ എസ് ശബരീനാഥന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഓഡിറ്റോറിയം ,സ്റ്റേജ് എന്നിവയുടെ ശിലാസ്ഥാപനം നാളെ ഉച്ചയ്ക്ക് 2.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു


ടാലന്റ് ലാബിന്റെ ഭാഗമായ വോളീബോള്‍ പരിശീലനം




ഓഡിറ്റോറിയം ,സ്റ്റേജ് എന്നിവയുടെ ശിലാസ്ഥാപനം നാളെ ഉച്ചയ്ക്ക് 2.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു

പ്രിയ സുഹൃത്തേ ,
കെ എസ് ശബരീനാഥന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഓഡിറ്റോറിയം ,സ്റ്റേജ് എന്നിവയുടെ ശിലാസ്ഥാപനം നാളെ ഉച്ചയ്ക്ക് 2.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു . താങ്കളുടെ കുഞ്ഞ് പഠനം നടത്തുന്ന വിദ്യാലയത്തിനെ മികവിലേയ്ക്കുയര്‍ത്തുന്ന ഒരു സംരംഭത്തിന്റെ ആരംഭം കുറിക്കുന്ന പ്രസ്തുത പ്രോഗ്രാമിലേയ്ക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു
സ്നഹപൂര്‍വം
ഗീത റ്റീച്ചര്‍
ഹെഡ്മിസ്ട്രസ്

ആദരാഞ്ജലികള്‍

മുൻപഞ്ചായത്ത് പ്രസിഡന്റും നമ്മുടെ സ്കൂളിലെ മുൻ MPTA ചെയർപേഴ്സനുമായ ശ്രീമതി.സുനി സോമന്റെ ഭർത്താവ് ശ്രീ.സോമശേഖരൻ നായർ അന്തരിച്ചു ആദരാഞ്ജലികള്‍ 

ടാലന്റ് ലാബിന്റെ ഭാഗമായ ക്രാഫ്റ്റ് പരിശീലനത്തില്‍ ഡിസ്പോസിബിള്‍ ഗ്ലാസ് ഉപയോഗിച്ച് കുഞ്ഞുകൂട്ടുകാര്‍ നിര്‍മിച്ച ഉല്പന്നങ്ങള്‍



ഹാമെലിനിലെ കുഴലൂത്തുകാരൻ - നാടകം ' അവതരണം 6 D ക്ലാസ്


അദ്ധ്യാപകദിന ആശംസകൾ...

അദ്ധ്യാപനം ജീവനോപാധിയോ,  സ്ഥാനാലങ്കാരമോ അല്ല.അത്  പാഠങ്ങൾ  ജീവിതശൈലിയാക്കി, പുത്തൻ കണ്ടെത്തലുകളിലേക്ക്  നയിക്കുന്ന ത്യാഗസമസ്യയാണ്.... അധ്യാപനത്ത പ്രണയിക്കുന്ന, വിദ്യാർത്ഥിയിലെ യാഥാർത്ഥത്തെ കണ്ടെത്തുവാൻ സഹായിക്കുന്ന,  വെളിച്ചത്തിലേക്ക് അനേകരെ നയിക്കുന്ന, എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും കൂപ്പുകൈ.
കാരണം നിങ്ങളാണ് ഗുരുക്കന്മാർ...
നന്ദി.  പ്രണാമം.....

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ അഭ്യർത്ഥന

അപ്രതീക്ഷിതവും വിവരണാതീതവുമായ പ്രകൃതിദുരന്തത്തെ അതിജീവിച്ച് പുനരുജ്ജീവന പാതയിലാണ് നാം കേരളീയർ. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ  നാടും  നാട്ടാരും ഭരണ സംവിധാനവും എല്ലാം ഒന്ന് ചേർന്ന് പ്രവർത്തിച്ചതിനാൽ  ഒട്ടേറെ  മനുഷ്യജീവനുകളെ രക്ഷിക്കാൻ  നമുക്ക് കഴിഞ്ഞു.
        വീട് ഉപേക്ഷിച്ച് വന്നവർക്കായുള്ള  ദുരിതാശ്വാസ കേന്ദ്രങ്ങൾ കുടുംബ വീടുപോലെ തന്നെയായി. ഉടുതുണിക്ക് മറുതുണിയില്ലാതെ വന്നവർക്ക് വേണ്ട എല്ലാസഹായവും കേരളീയ സമൂഹവും ലോകത്തെമ്പാടുമുള്ള മലയാളികളും മറ്റു മനുഷ്യസ്നേഹികളും നൽകി. അപകടഘട്ടത്തിൽ കേരളീയ സമൂഹം കാട്ടിയ ഒരുമ, ലോകമലയാളി സമൂഹം കാട്ടിയ പിന്തുണ, മനുഷ്യ സ്നേഹികൾ കാട്ടിയ ഐക്യദാർഢ്യം എന്നിവ അതിജീവനപാതയിലെ പുത്തൻ അദ്ധ്യായമായി മാറി.
        പ്രളയ ബാധിതർക്ക് കൈത്താങ്ങ് ആകാനും ജീവിതം പുനർനിർമ്മിക്കാനുമായി ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചപ്പോൾ എല്ലാ കോണുകളിൽ നിന്നും സംഭാവന പ്രവഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ നമുക്കുണ്ടായ നഷ്ടം വളരെ വലുതാണ്. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി വളരെ വലിയ തുക വേണ്ടിവരും. തകർന്ന സ്കൂളുകൾ, പൊതു ഓഫീസുകൾ, റോഡുകൾ, പാലങ്ങൾ, വീടുകൾ, പൊതുഇടങ്ങൾ ഇവയെല്ലാം പുനർനിർമ്മിക്കാൻ ഭീമമായ തുക വേണ്ടിവരും. നമ്മൾ ഒരുമിച്ച് നിന്നാൽ ഇത് കണ്ടെത്താൻ കഴിയും. അതാണ് ദുരന്തകാലത്തെയും അതിനുശേഷവുമുള്ള കൂട്ടായ്മകൾ വെളിപ്പെടുത്തുന്നത്. ശേഖരിച്ചുവച്ച നാണയ തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ വന്ന കുട്ടികൾ, ഭാവിയിൽ തങ്ങൾക്ക് ലഭിക്കുമായിരുന്ന ഭൂമി സംഭാവന ചെയ്ത കുഞ്ഞു മനസ്സ് ഇതെല്ലാം വികാരഭരിതമായ അനുഭവങ്ങളാണ്.
        പുനർനിർമ്മാണത്തിനായി വേണ്ട തുക കണ്ടെത്താൻ സംഘടിതമായ ശ്രമം നടത്തുകയാണ് കേരള സർക്കാർ. ഈ സംരംഭത്തിൽ കേരളത്തിലെ മുഴുവൻ കുട്ടികളെയും  പങ്കാളികളാക്കണം എന്ന് സർക്കാർ കരുതുന്നു. കുട്ടികളുടെ സംഭാവന സ്കൂൾ  അടിസ്ഥാനത്തിൽ സെപ്തംബർ 11 ന് ശേഖരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബി.എസ്.ഇ, ഐ.സി.എസ്.സി കുട്ടികളുടെ വകയായി  ലഭിക്കുന്ന തുക സ്കൂളടിസ്ഥാനത്തിൽ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സംഭാവനയായി നമുക്ക് നൽകാം. തങ്ങളാൽ കഴിയാവുന്ന തുക നൽകി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് കുട്ടികളോടും സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ദുരിതാശ്വാസ നിധിയിലേയ്ക്ക്ഏറ്റവും കൂടുതല്‍ പഠനോപകരണങ്ങള്‍ സംഭാവന ചെയ്ത 7 എ യിലെ കൂട്ടുകാര്‍



പ്രളയബാധിത പ്രദേശത്തെ കുഞ്ഞുമക്കള്‍ക്കായി






പ്രളയബാധിത പ്രദേശത്തെ കുഞ്ഞുമക്കള്‍ക്കായി ഗവ യു പി എസ് പൂവച്ചലിലെ കുഞ്ഞുമക്കള്‍ ശേഖരിച്ച 1743 നോട്ടുബുക്ക് ,സ്കെയില്‍ 35, ക്രയോണ്‍സ് 6, ഷാര്‍പെനര്‍ 70, ഇറേസര്‍ 100,പേന 325, പെന്‍സില്‍ 440, ജ്യോമട്രി ബോക്സ് 5, പെന്‍സില്‍ ബോക്സ് 5 എന്നിവ കാട്ടാക്കട എ ഇ ഒ സ്വീകരിക്കുന്നു

ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കൈ താങ്ങ് - ഗവ:യു .പി .എസ്സ് പൂവച്ചലിൽ വിദ്യാർഥികൾ സംഭാവന ചെയ്ത പഠനോപകരണങ്ങൾ



നോട്ട് ബുക്കുകളും പOനോപകരണങ്ങളും ഏറ്റുവാങ്ങാൻ AEO എത്തുന്നു

ബഹുമാന്യ PTA, SMC, MPTA അംഗങ്ങളേ,
       വെള്ളപ്പൊക്ക ദുരിത മേഖലയിലെ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി നമ്മുടെ കുട്ടികൾ സംഭാവന നൽകിയ നോട്ട് ബുക്കുകളും പOനോപകരണങ്ങളും ഏറ്റുവാങ്ങാൻ AEO എത്തുന്നു.
4.9.20l8 ചൊവ്വാഴ്ച നമ്മുടെ സ്കൂൾ അസംബ്ളിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ PTA, SMC, MPTA അംഗങ്ങളും അന്നേ ദിവസം 9 AM - ന്‌ സ്കൂളിൽ എത്തിച്ചേരാൻ അഭ്യർത്ഥിക്കുന്നു.
Head Mistress
PTA President
SMC Chairman
MPTA Chairman.

റാന്നി ശുചീകരണം









പി ടി എ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രാന്നിയിലെയ്ക്കുള്ള യാത്രയില്‍


ബഹു വിദ്യാഭാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ അറിയിപ്പ്


അറിയിപ്പ്

ഗവ:യു .പി .എസ്സ് പൂവച്ചൽ പി.ടി.എ യുടെ നേതൃത്വത്തിൽ ദുരന്തമേഖലയിലേയ്ക്ക് 28/08/2018 രാവിലെ 4 മണിക്ക് പുറപ്പെടുന്നു എല്ലാ പിടിഎ / എസ്.എം.സി/എം പി റ്റി എ അംഗങ്ങളും ഈ ഉദ്യമത്തോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .... HM /PTA പ്രസിഡന്റ് / MPTA ചെയർപേഴ്സൺ / സ്റ്റാഫ് സെക്രട്ടറി

പ്രളയ ദുരന്തം-മലയാറ്റൂർ - കോടനാട് പാലത്തിൽ നിന്നു വെള്ളം ഇറങ്ങിയത്തിനു ശേഷമുള്ള കാഴ്ച... അങ്ങോട്ട് കൊടുത്തതെല്ലാം പുഴ തിരിച്ചു തന്നിട്ട് എടുത്തോളൻ പറഞ്ഞിട്ടുണ്ട്


ഇടുക്കി ഡാമിന്റെ നിര്‍മ്മാണ ചരിത്രം ചിത്രത്തിലൂടെ മനസ്സിലാക്കൂ














തണല്‍മരം പ്രവര്‍ത്തകര്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഓണ കിറ്റ് വിതരണം ചെയ്തപ്പോള്‍





പൂവച്ചൽ UP സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം പത്മശ്രീലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു