ഇടുക്കി ഡാമിന്റെ ചരിത്രം
ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട് മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനുതോന്നി. പിന്നീട് ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു.
1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച് അണക്കെട്ട് നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ് അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്. 1963 ൽ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്. കോൺക്രീറ്റ് കൊണ്ടു പണിത ഈ ആർച്ച് ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.
IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത് 1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു
കേരളം - അടിസ്ഥാന വിവരങ്ങൾ
1 കേരളത്തിന്‍റെ വിസ്തീർണ്ണം?
Ans : 38863 ച.കി.മി
2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?
Ans : 152
3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?
Ans : 941
4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?
Ans : 21
5 കേരളത്തിൽ താലൂക്കുകൾ?
Ans : 75
6 കേരളത്തിൽ കോർപ്പറേഷനുകൾ?
Ans : 6
7 കേരളത്തിൽ നഗരസഭകൾ?
Ans : 87
8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?
Ans : 140
9 കേരളത്തിൽ നിയമസഭാഗങ്ങൾ?
Ans : 141
10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?
Ans : 14
11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?
Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)
12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?
Ans : 20
13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?
Ans : 2 (ആലത്തൂർ മാവേലിക്കര)
14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?
Ans : 9
15 കേരളത്തിൽ തീരദേശ ദൈർഘ്യം?
Ans : 580 കി.മീ.
16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?
Ans : 9
17 കേരളത്തിൽ ആകെ നദികൾ?
Ans : 44
18 കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?
Ans : 41
19 കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?
Ans : 3 (കബനി ഭവാനി പാമ്പാർ )
20 കേരളത്തിൽ കായലുകൾ?
Ans : 34
21 കേരളത്തിൽ ആയുർദൈർഘ്യം?
Ans : 73.8 വയസ്സ്
22 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?
Ans : പാലക്കാട്
23 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?
Ans : വയനാട്
24 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?
Ans : വയനാട്
25 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?
Ans : ആലപ്പുഴ
26 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?
Ans : എരണാകുളം
27 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?
Ans : ആലപ്പുഴ
28 കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?
Ans : ഇടുക്കി
29 കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?
Ans : ആലപ്പുഴ
30 കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?
Ans : ഏറനാട്
31 കേരളത്തിൽ ഏറ്റവും വലിയ കായൽ?
Ans : വേമ്പനാട്ട് കായൽ (2051 Kന2)
32 കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : ശാസ്താംകോട്ട
33 കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
Ans : പൂക്കോട്ട് തടാകം -വയനാട്
34 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
Ans : പൂക്കോട്ട് തടാകം
35 ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?
Ans : പോത്തുകൽ - മലപ്പുറം
36 ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
Ans : വലവൂർ - ത്രിശൂർ
37 ഏറ്റവും ചെറിയ താലൂക്ക്?
Ans : കുന്നത്തൂർ
38 കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല?
Ans : കാസർഗോഡ്
39 ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
Ans : ആലപ്പുഴ
40 കൂടുതൽ കടൽത്തിരമുള്ള ജില്ല?
Ans : കണ്ണൂർ
41 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?
Ans : കേരളം (2016 ജനുവരി 13 )
42 കുറവ് കടൽത്തിരമുള്ള ജില്ല?
Ans : കൊല്ലം
43 കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?
Ans : ജി- ടാക്സി (ജെൻഡർ ടാക്സി)
44 കേരളത്തിൽ ഒദ്യോഗിക മൃഗം?
Ans : ആന
45 കേരളത്തിൽ ഒദ്യോഗിക പക്ഷി?
Ans : മലമുഴക്കി വേഴാമ്പൽ
46 കേരളത്തിൽ ഒദ്യോഗിക മത്സ്യം?
Ans : കരിമീൻ
47 കേരളത്തിൽ ഒദ്യോഗിക വൃക്ഷം?
Ans : തെങ്ങ്
48 കേരളത്തിൽ ഒദ്യോഗിക പുഷ്പം?
Ans : കണിക്കൊന്ന
49 കേരളത്തിൽ ഒദ്യോഗിക പാനീയം?
Ans : ഇളനീർ
50 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?
Ans : നെടുമുടി (ആലപ്പുഴ)
51 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?
Ans : ചെങ്ങന്നൂർ
52 നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?
Ans : കരിവെള്ളൂർ (കണ്ണൂർ)
53 കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?
Ans : തൃപ്പൂണിത്തറ
54 കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?
Ans : ഗുരുവായൂർ
55 കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?
Ans : കോഴിക്കോട്
56 കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?
Ans : മല്ലപ്പള്ളി
57 ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?
Ans : തൃശ്ശൂർ
58 ജനസംഖ്യ കൂടിയ കോർപ്പറേഷൻ?
Ans : തിരുവനന്തപുരം
59 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?
Ans : എറണാകുളം /
60 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?
Ans : പാലക്കാട്
61 ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?
Ans : തിരുവനന്തപുരം
62 മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?
Ans : മലപ്പുറം
63 ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?
Ans : എണാകുളം
64 പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?
Ans : ത്രിശ്ശൂർ
65 ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?
Ans : കാസർകോട്
66 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?
Ans : കുമളി (ഇടുക്കി)
67 വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?
Ans : വളപട്ടണം ( കണ്ണൂർ)
68 കേരളത്തിലെ ഏക കന്റോൺമെന്റ്?
Ans : കണ്ണൂർ
69 കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?
Ans : 2 ( തിരുവനന്തപുരം ;പാലക്കാട്)
70 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?
Ans : തിരുവനന്തപുരം
71 കേരളത്തിലെ ആദ്യ ഗവർണ്ണർ?
Ans : ബി രാമക്രുഷ്ണ റാവു
72 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
Ans : ജ്യോതി വെങ്കിടാചലം
73 കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?
Ans : രാംദുലാരി സിൻഹ
74 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?
Ans : ഷീലാ ദീക്ഷിത്
75 പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?
Ans : സിക്കന്ദർ ഭക്ത്
76 ആദ്യ മലയാളി വനിതാ ഗവർണ്ണർ?
Ans : ഫാത്തിമാ ബീവി
77 കേരളാ ഗവർണ്ണറായ ഏക മലയാളി?
Ans : വി.വിശ്വനാഥൻ
78 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?
Ans : വി.വി.ഗിരി
79 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?
Ans : എ ജെ ജോൺ
80 തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?
Ans : 1965
81 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
Ans : വടക്കൻ പറവൂർ 1982
82 ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?
Ans : വി.വിശ്വനാഥൻ
83 കേരള സംസ്ഥാനം നിലവിൽ വന്നത്?
Ans : 1956 നവംമ്പർ 1
84 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?
Ans : 5
85 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?
Ans : 22
86 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?
Ans : 13
87 കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?
Ans : 2 .76%
88 കേരളത്തിൽ സത്രീ പുരുഷ അനുപാതം?
Ans : 1084/1000
89 സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?
Ans : കണ്ണൂർ
90 സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?
Ans : ഇടുക്കി
91 ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
Ans : കേരളം
92 കേരളത്തിൽ സാക്ഷരതാ നിരക്ക്?
Ans : 93.90%
93 കേരളത്തിൽ ഏറ്റവും വലിയ ജില്ല?
Ans : പാലക്കാട്
94 കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?
Ans : ആലപ്പുഴ
95 കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
Ans : മലപ്പുറം
96 കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?
Ans : വയനാട്
97 ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?
Ans : 3
98 കേരളത്തിൽ ജനസാന്ദ്രത?
Ans : 860 ച.കി.മി.
99 കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?
Ans : തിരുവനന്തപുരം ( 1509/ച. കി.മി.
100 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?
Ans : മലപ്പുറം
101 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?
Ans : പത്തനംതിട്ട
102 ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?
Ans : കേരളം
103 കേരളത്തിൽ നീളം കൂടിയ നദി?
Ans : പെരിയാർ
104 കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?
Ans : നെയ്യാറ്റിൻകര
105 കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?
Ans : മഞ്ചേശ്വരം
106 കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?
Ans : തിരുവനന്തപുരം
107 കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?
Ans : കാസർഗോഡ്
108 കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
Ans : തലപ്പാടി
109 കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?
Ans : കളയിക്കാവിള
110 കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?
Ans : മഞ്ചേശ്വരം പുഴ (16 കി.മീ)
111 കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
Ans : നെയ്യാർ
112 കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans : ആനമുടി (2695 മീ)
113 കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
Ans : മീശപ്പുലിമല
114 കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?
Ans : പത്തനംതിട്ട
115 കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?
Ans : തിരുവനന്തപുരം
116 കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?
Ans : തിരുവനന്തപുരം
117 കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?
Ans : തിരുവനന്തപുരം
118 പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?
Ans : തിരുവനന്തപുരം
119 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?
Ans : തിരുവനന്തപുരം
120 കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
Ans : നെയ്യാറ്റിൻകര
Subscribe to:
Posts (Atom)